പി.ഡി.എഫ് ഫയല്‍ പവര്‍പോയിന്‍റ് പ്രസന്‍റേഷനാക്കാം


പഠനാവശ്യങ്ങള്‍ക്കും, ബിസിനസ് പ്രസന്‍റേഷനുമൊക്കെ പവര്‍പോയിന്റ് ഉപയോഗിക്കാറുണ്ടല്ലോ. കാര്യങ്ങള്‍ എളുപ്പത്തില്‍ വൃത്തിയായി അവതരിപ്പിക്കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണ് പ്രസന്‍റേഷനുകള്‍. എന്നാല്‍ പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ തയ്യാരാക്കുമ്പോള്‍ ഒരു പി.ഡി.എഫ് ഫയലിലെ വിവരങ്ങള്‍ കാണിക്കണമെന്ന് വിചാരിക്കുക. ഒന്നുകില്‍ നിങ്ങള്‍ അത് മുഴുവന്‍ ടൈപ്പ് ചെയ്യണം. അല്ലെങ്കില്‍ അത് ഇമേജായി കണ്‍വെര്‍ട്ട് ചെയ്യണം. ഇതിനൊക്കെ അല്പം സമയം ചെലവഴിക്കണം. എന്നാല്‍ എളുപ്പത്തില്‍ പി.ഡി.എഫ് ഫയലിനെ പ്രസന്റേഷനാക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Convertpdftopowerpoint.

ഏത് പി.ഡി.എഫ് ഫയലും ഈ ടൂളുപയോഗിച്ച് പ്രസന്‍റേഷനാക്കി മാറ്റാം. കൂടാതെ അഡീഷണല്‍ ടെക്സ്റ്റുകളും മറ്റും കൂട്ടിച്ചേര്‍ക്കാനുമാകും.
കണ്‍വെര്‍ഷന്‍ നടത്താന്‍ ആദ്യം ബ്രൗസ് ചെയ്ത് ഫയല്‍ അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് ഇമെയില്‍ അഡ്രസ് നല്കി Send ല്‍ ക്ലിക്ക് ചെയ്യുക. മെയിലിലേക്ക് ഒരു ലിങ്ക് ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. കണ്‍വെര്‍ട്ട് ചെയ്ത ഫയല്‍ പവര്‍പോയിന്റില്‍ എഡിറ്റ് ചെയ്യാനാവും. ഇവയില്‍ ഇമേജുകളും, ബോര്‍ഡറുകളുമൊക്കെ ആഡ് ചെയ്യാം.

http://www.convertpdftopowerpoint.com/

Comments

comments