ഇ ബുക്ക് നിര്‍മ്മിക്കാന്‍ പാപ്പിറസ്


Papyrus ebook maker - Compuhow.com
ഇബുക്കുകളുടെ കാലമാണല്ലോ ഇത്. സ്വയം ഇബുക്കുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നത് ഇന്ന് സാധാരണമാണ്.ചിലര്‍ ഇവക്ക് വിലയും ഇടാക്കാറുണ്ട്. കാശുമുടക്കില്ലാതെ സ്വന്തം കൃതി പബ്ളിഷ് ചെയ്യാനുള്ള ഒരു മാര്‍ഗ്ഗമാണിത്. ഇബുക്ക് വേണമെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ വില്പനക്ക് വെയ്ക്കുകയും ചെയ്യാം.

എളുപ്പത്തില്‍ ഇബുക്ക് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Papyrus. സൈറ്റില്‍ പോയി ആദ്യം ലാംഗ്വേജ് സെലക്ട് ചെയ്യുക. അതിന് ശേഷം ബുക്കിന് വേണ്ട തീം സെലക്ട് ചെയ്യണം.

തീമില്‍ ബുക്കിന്‍റെ കവര്‍ ഫോണ്ട്, ഹെഡിംഗ് സ്റ്റൈല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ സൈറ്റ് ഉപയോഗിക്കാന്‍ സൈന്‍ അപ് ചെയ്യേണ്ടതില്ലെങ്കിലും അങ്ങനെ ചെയ്താല്‍ പബ്ലിഷ് ചെയ്യുന്ന വര്‍ക്കുകള്‍ അതില്‍ തന്നെ കാണാന്‍ സാധിക്കും. ഓരോ സ്റ്റെപ്പിലും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോവുക.

ഇന്‍റര്‍ഫേസിന് മുകളിലായി എഡിറ്റിംഗ് ഓപ്ഷനുകളും, ഇടത് വശത്ത് പേജ് റീ ഓര്‍ഡര്‍ ചെയ്യാനും മറ്റുമുള്ള സംവിധാനങ്ങളുമുണ്ട്. ചിത്രങ്ങള്‍ പേജുകളിലേക്ക് ആഡ് ചെയ്യാനും സാധിക്കും.

http://papyruseditor.com/

Comments

comments