എക്സല്‍ ഫയലുകള്‍ക്ക് പാസ്‍വേഡ് സംരക്ഷണം


പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു എക്സല്‍ ഫയല്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല. അതുകൊണ്ട് തന്നെ അത് ലോക്ക് ചെയ്യാനായാല്‍ നല്ലതാണ്. പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ഇത്തരം ഫയലുകള്‍ തുറന്ന് നോക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. എക്സല്‍ 2013 ല്‍ എങ്ങനെ പാസ്വേഡ് പ്രൊട്ടക്ഷന്‍ നടപ്പാക്കാം എന്നാണ് ഇവിടെ പറയുന്നത്.

പാസ്‍വേഡ് പ്രൊട്ടക്ട് ചെയ്യേണ്ടുന്ന ഫയല്‍ തുറന്ന് മെനുവില്‍ File ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ Info ല്‍ ക്ലിക്ക് ചെയ്യുക.
Password protection - Compuhow.com
Protect Workbook ബട്ടണില്‍ ക്ലിക്ക് ചെയ്ത് Encrypt with Password ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പാസ്‌വേഡ് ഫീല്‍ഡില്‍ ആവശ്യമായ പാസ്വേഡ് നല്കി Ok ക്ലിക്ക് ചെയ്യുക.

കണ്‍ഫേം പാസ്വേഡ് വിന്‍ഡോയില്‍ വീണ്ടും പാസ്‍വേഡ് ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് സേവ് ചെയ്യുക. അടുത്ത തവണ ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ പാസ്‍വേഡ് നല്കാന്‍ ആവശ്യപ്പെടും.

Comments

comments