പനോരമ ഫോട്ടോ ഇഫക്ട് വിന്‍ഡോസ് ലൈവ് ഫോട്ടോ ഗാലറിയില്‍

പല ചിത്രങ്ങള്‍ തുടര്‍ച്ചയായി ചേര്‍ത്ത് വച്ച് നിര്‍മ്മിക്കുന്ന വൈഡ് ആംഗിള്‍ ഫോട്ടോയാണല്ലോ പനോരമ ഫോട്ടോ എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യാന്‍ ആദ്യം വേണ്ടത് സൂക്ഷ്മതയോടെ കണ്ടിന്യുറ്റി കീപ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുക എന്നതാണ്. ഇതിന് ശേഷം ഇവ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചേര്‍ത്തുവെയ്ക്കണം. ഇത് ചെയ്യാന്‍ പല സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്‍. എന്നാല്‍ വിന്‍ഡോസ് ലൈവ് ഫോട്ടോഗാലറി ഉപയോഗിച്ച് ഈ പണി ചെയ്യാന്‍ സാധിക്കും.
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ആദ്യം ചേര്‍ച്ചയുള്ള ചിത്രങ്ങള്‍ സെല്ക്ട് ചെയ്യുക. ഇവ ഹോം ടാബിലെ new folder ല്‍ സേവ് ചെയ്യുക.
ഇനി ചേര്‍ത്ത് വെയ്‌ക്കേണ്ട ചിത്രങ്ങള്‍ സെലക്ട് ചെയ്യുക. ഇവ തമ്മില്‍ ചെറിയ ഓവര്‍ലാപ്പിങ്ങ് വേണം.

ഇനി create tab ല്‍ പോയി panorama സെലക്ട് ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് ചേര്‍ക്കപ്പെടും. ഏതാനും മിനുട്ടുകള്‍ ഇതിനെടുക്കും. പൂര്‍ത്തിയായ ചിത്രത്തില്‍ ചെറിയ എഡ്ജ് പിശകുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇത് കറക്ട് ചെയ്യാന്‍ Crop ഒപ്ഷന്‍ ഉപയോഗിക്കാം.

അവസാനമായി crop ല്‍ Apply crop സെലക്ട് ചെയ്യുക.