പാണ്ട 2.0 റിലീസായി


പാണ്ടയുടെ ക്ലൗഡ് ആന്‍റിവൈറസ് സോഫ്റ്റ്വെയറിന്റെ 2.0 വേര്‍ഷന്‍ പുറത്തിറങ്ങി. ഫ്രീ വേര്‍ഷനും, പ്രോ വേര്‍ഷനും അവൈലബിളാണ്. ക്ലൗഡ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാണ്ട വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ്. പാണ്ടയുടെ ഇന്റര്‍ഫേസില്‍ ഏറെ മാറ്റങ്ങള്‍ പുതിയ വേര്‍ഷനില്‍ വരുത്തിയിട്ടുണ്ട്. പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 8 കോംപാറ്റിബിള്‍ ആണ്. യു.ആര്‍.എല്‍ പ്രൊസസിംഗിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാണ്. ഇതുവഴി യു.ആര്‍.എലുകളുടെ സുരക്ഷ ചെക്ക് ചെയ്ത് സൈറ്റില്‍ കയറാം.
20 ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന മെനുവാണ് പാണ്ടയില്‍ ലഭിക്കുന്നത്. പെയ്ഡ് വേര്‍ഷനില്‍ വൈഫി .യു.എസ്.ബി വാക്സിനേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ലഭിക്കും. Download