OVGet പല സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം


നമ്മള്‍ പല സൈറ്റുകളില്‍ നിന്നും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. യുട്യൂബ്, വിമിയോ, മെറ്റകഫേ എന്നിങ്ങനെ യുള്ള സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ അതിനായി ഏതെങ്കിലും പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. പബ്ലിക്കായ സിസ്റ്റങ്ങളില്‍ ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയില്ല. അല്ലെങ്കില്‍ ഇത്തരമൊരു പ്രോഗ്രാം നിങ്ങളുടെ സ്വന്തം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല. ഇതിന് ഒരു പ്രതിവിധിയാണ് ഓണ്‍ലൈന്‍ ടൂളുപയോഗിച്ചുള്ള ഡൗണ്‍ ലോഡിങ്ങ്.
OVGet എന്നത് ഇത്തരത്തിലുള്ള മികച്ച ഒന്നാണ്. യുട്യൂബ്, ഡെയ്ലി മോഷന്‍, വിയോ, മെറ്റകഫെ, ഫേസ് ബുക്ക് തുടങ്ങി മിക്കവാറും എല്ലാ പ്രമുഖ സൈറ്റുകളിലും ഇത് ഉപയോഗിക്കാം. ഇത് വളരെ ലളിതമായ രീതിയില്‍ ഡൗണ്‍ലോഡിങ്ങ് സാധ്യമാക്കും. OVGet ഹോം പേജ് തുറന്ന് വീഡിയോ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക.

ഒരു പേജില്‍ എംബഡഡ് ചെയ്തിരിക്കുന്ന വീഡിയോ ആണെങ്കില്‍ വീഡിയോ പുതിയ ടാബില്‍ തുറന്ന് യു.ആര്‍.എല്‍ കോപ്പി ചെയ്യുക.
ഇനി ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ജാവസ്ക്രിപ്റ്റ് റണ്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ചോദിക്കുമ്പോള്‍ Always trust content from this publisher സെലക്ട് ചെയ്ത് റണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ വീഡിയോയുടെ ഫോര്‍മാറ്റ് സെല്ക്ട് ചെയ്യാം.

വീഡിയോകള്‍ എം.പി ത്രി ആയും ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ സൗകര്യമുണ്ട്.
http://www.ovget.com/

Comments

comments