കുട്ടികള്‍ക്കായുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍

കുട്ടികള്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറും ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല ഇന്ന്. ഭൂരിഭാഗവും കംപ്യൂട്ടറിനെ വിനോദത്തിനായാണ് സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ആ അന്വേഷണങ്ങള്‍ വഴിതെറ്റാനും സാധ്യത ഏറെയാണ്.
സുരക്ഷിതമായ ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പരിചയപ്പെടാം.
Doudou Linux

2-12 പ്രായത്തിലുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള പ്രോഗ്രാമാണിത്. വിനോദവും, വിജ്ഞാനവും നല്കുന്നതാണ് ഇത്. സെക്യൂരിറ്റികള്‍ മറികടന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ഇതില്‍ സാധ്യമല്ല.
ഇത് ഡൗണ്‍ലോഡ് ചെയ്ത് iso ഇമേജായി സിഡിയില്‍ ബേണ്‍ ചെയ്യുക. അത് ലൈവ് സിഡിയായി തന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ കോണ്‍ഫിഗര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോവുക.
Qimo

മറ്റൊരു പ്രോഗ്രാമാണ് ക്വിമോ. 3 വയസുമുതല്‍ മുകളിലേക്കുള്ളവരെയാണ് ഇതില്‍ ഉദ്ദേശി്ക്കുന്നത്. ഇത് ലൈവ് സിഡിയായോ ഫുള്‍ ഇന്‍സ്റ്റാളായോ ഉപയോഗിക്കാം.
നിരവധി എഡ്യക്കേഷണല്‍ ഗെയിമുകള്‍ ഇതില്‍ ലഭ്യമാണ്. ടെക്‌സ്റ്റ് എഡിറ്ററും ഇതില്‍ ലഭ്യമാണ്.
ഫെഡോറ അധിഷ്ടിതമായ Sugar on a stick (SoaS) എന്നൊരു പ്രോഗ്രാമുമുണ്ട്. ഇത് 25 ഭാഷകളില്‍ ലഭ്യമാണ്. 32 ബിറ്റ്, 64 ബിറ്റുകളില്‍ ഇത് ലഭിക്കും.