ഫാസ്റ്റ് ഇന്റര്‍നെറ്റിന് ഓപറ മിനി കംപ്യൂട്ടറില്‍.


മൊബൈല്‍ ഫോണുകളിലും, മറ്റ് മൊബൈല്‍ ഡിവൈസുകളിലും ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറാണല്ലോ ഓപെറ. ഇന്ന് സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണെങ്കിലും പലപ്പോഴും സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് പലര്‍ക്കും പ്രശ്നമാകാം. ഓപെറ മൊബൈല്‍ ഡിവൈസുകളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന ഒന്നാണ്. ഓപെറക്ക് മൂന്ന് വേര്‍ഷനുകളാണ് ഉള്ളത് – ഓപറ മിനി, ഓപെറ മൊബൈല്‍, കംപ്യൂട്ടറിനായുള്ള ഓപെറ.
ഓപെറ മിനിയില്‍ പേജുകള്‍ കംപ്രസ് ചെയ്യുകയും, റീ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യും. ചെറിയ സ്ക്രീനിന് വേണ്ടി ഒപ്ടിമൈസ് ചെയ്യുന്നതിനാല്‍ വേഗത്തില്‍ പേജ് ലോഡാവുകയും ചെയ്യും. നെററ് സ്പീഡ് കുറവാണെങ്കില്‍ ഓപെറ മിനി ഉപയോഗപ്പെടുത്താം.
ഇതിന് ആദ്യമായി ജാവ റണ്‍ ടൈം എന്‍വയണ്‍മെന്റ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.(Java Runtime Environment (JRE))
അടുത്തതായി മൈക്രോ എമുലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
(http://code.google.com/p/microemu/downloads/list)
ഇനി ഓപെറ മിനി JAD , JAR ഫയലുകള്‍ ഓപെറ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
(http://www.opera.com/mobile/download/versions/)
microemulator.jar ഓപ്പണ്‍ ചെയ്ത് microemulator application ന്റെ ഇന്റര്‍നെറ്റ് ആക്സസ് എനേബിള്‍ ചെയ്യുക. ഒപ്ഷന്‍സില്‍ ക്ലിക്ക് ചെയ്ത് MIDIet Network Access’ ചെക്ക് ചെയ്യുക.
സ്ക്രീന്‍ വലുതാക്കാന്‍ Options -> Select Devices എടുത്ത് Resizable device ക്ലിക്ക് ചെയ്ത് ലഭ്യമായതില്‍ നിന്ന് സെലക്‌ട് ചെയ്യുക.
File -> Open MIDletfile File തുറന്ന് Opera Mini Jar file ലൊക്കേറ്റ് ചെയ്യുക.
സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്ത് ഓപെറ മിനി തുറക്കുക.

Comments

comments