ക്രോമില്‍ ക്ലോസ് ചെയ്ത ടാബ് വീണ്ടും തുറക്കാന്‍.


നിരവധി ടാബുകള്‍ തുറന്ന് വച്ചിരിക്കുമ്പോള്‍ ചിലപ്പോള്‍ അബദ്ധം പറ്റ് ടാബുകള്‍ ക്ലോസ് ചെയ്ത് പോയെന്ന് വരാം. ഇത് ചിലപ്പോള്‍ ഏറെ നേരത്തെ തിരച്ചിലിന് വഴിവെയ്ക്കും. ക്രോമില്‍ ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെ ടാബ് വീണ്ടും തുറക്കാം എന്ന് നോക്കാം.
ഷോര്‍ട്ട്കട്ട്
Ctrl+Shift+T അടിച്ചാല്‍ ക്ലോസായ ടാബ് തുറന്ന് വരും.
മാക് കംപ്യൂട്ടറില്‍ Command + Shift+Tab
ഏറ്റവും അവസാനത്തേതില്‍ തുടങ്ങി പത്ത് ടാബുകല്‍ ഇങ്ങനെ ഓപ്പണ്‍ ചെയ്യാം.
മൗസുപയോഗിച്ച് ഇത് ചെയ്യാന്‍ ഒരു പുതിയ ടാബ് ഓപ്പണ്‍ ചെയ്യുക. Recently closed എന്ന് ഒപ്ഷനെടുക്കുക.അവസാനത്തെ മൂന്ന് ടാബുകള്‍ ഇങ്ങനെ ഓപ്പണ്‍ ചെയ്യാം.

വിന്‍ഡോ ഫ്രെയിമില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Reopen closed tab എടുത്തും ഇത് ചെയ്യാം.

Comments

comments