ബ്രൗസര്‍ ഓപ്പണ്‍ ചെയ്യാതെ സൈറ്റ് തുറക്കാം


browsericons - Compuhow.com
ബ്രൗസര്‍ തുറന്ന് സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്താണല്ലോ സാധാര​ണ വെബ്സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ഇതല്ലാതെ ഡെസ്ക്ടോപ്പില്‍ നിന്ന് നേരിട്ട് സൈറ്റ് തുറക്കുന്നതെങ്ങെയെന്നാണ് ഇവിടെ പറയുന്നത്.

1. സ്റ്റാര്‍ട്ട് മെനു – വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് എന്നിവയില്‍ സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ച് ഒപ്ഷനുണ്ട്. ഇവിടെ നേരിട്ട് സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്ററടിച്ചാല്‍ സൈറ്റ് തുറന്ന് വരും.

2. ടാസ്ക്ബാര്‍ – സൈറ്റ് ടാസ്ക്ബാറിലേക്ക് ആഡ് ചെയ്യുക വഴി സൈറ്റ് തുറക്കാം. ഇതിന് ടാസ്ക്ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Toolbars ല്‍ ക്ലിക്ക് ചെയ്യുക. Address ല്‍ ക്ലിക്ക് ചെയ്യുക.
ഡിഫോള്‍ട്ട് ബ്രൗസറിലാവും സൈറ്റ് തുറന്ന് വരുക.

3. BING DESKTOP ADDRESS BAR – ഈ ചെറിയ പ്രോഗ്രാം ഉപയോഗിച്ച് സൈറ്റുകള്‍ തുറക്കാനാകും. ഒരു യു.ആര്‍.എല്‍ അഡ്രസ് ബാറും, ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍ മാറ്റാനും ഇത് ഉപയോഗിക്കാം.

Comments

comments