മള്‍ട്ടിപ്പിള്‍ ടാബുകള്‍ തുറക്കാന്‍ ഓപ്പണ്‍ അപ്പര്‍


ഇന്റര്‍നെറ്റ് ഓപ്പണ്‍ ചെയ്യുമ്പോഴേ അനേകം ടാബുകള്‍ ഒന്നിച്ച് തുറന്ന് കിട്ടിയിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ?ബുക്ക് മാര്‍ക്ക് ചെയ്ത വെച്ച പേജാണെങ്കിലും ഓരോന്ന് പോയി എടുക്കാതെ എല്ലാം കൂടി ഒറ്റയടിക്ക് തുറന്ന് കിട്ടിയാല്‍ ജോലി എളുപ്പമാകും. ഇക്കാര്യത്തിന് ഉപയോഗിക്കാവുന്ന ഒരു വെബ്സര്‍വ്വീസാണ് OpenUpper.

ഇന്‍സ്റ്റന്റ് ബുക്ക് മാര്‍ക്ക് വെബ്സൈറ്റ് എന്ന് ഇതിനെ പറയാം. ഹോംപേജായി ഇതിനെ സെറ്റ് ചെയ്യാം. അതില്‍ സൈറ്റിന്റെ ലിങ്കുകള്‍ നല്കുക. സ്ഥിരമായി ഒരേ സൈറ്റുകള്‍ പലടാബുകളിലായി തുറന്ന് വെയ്ക്കേണ്ടി വരുന്നവര്‍ക്ക് ഇത് ഉപകരിക്കും.

www.openupper.com

Comments

comments