ഗോസ്റ്റ് ഇന്‍കോഗ്നിറ്റോ – സൈറ്റുകള്‍ ഇന്‍കോഗ്നിറ്റോ മോഡില്‍ തുറക്കാം


ക്രോമിലെ ഇന്‍കോഗ്നിറ്റോ വിന്‍ഡോ എന്ന് പറയുന്നത് ബ്രൗസിങ്ങ് ഹിസ്റ്ററി സിസ്റ്റത്തില്‍ അവശേഷിപ്പിക്കാതെ ബ്രൗസ് ചെയ്യാനുള്ള സൗകര്യമാണല്ലോ. പ്രൈവറ്റ് ബ്രൗസിങ്ങ് സൗകര്യം ഉപയോഗിച്ച് മറ്റുള്ളവര്‍, തങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്ത് ചെയ്യുന്നു എന്ന വിവരം കണ്ടെത്തുന്നത് തടയാനാവും. അതേ പോലെ തന്നെ ഒരേ സമയം ഒരേ സൈറ്റില്‍ രണ്ട് അക്കൗണ്ട തുറന്ന് വെക്കാനും ഇന്‍കോഗ്നിറ്റോ മോഡില്‍ സാധിക്കും.

ക്രോമില്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം എക്സ്റ്റന്‍ഷനുകളും ഇന്‍കോഗ്നിറ്റോ മോഡില്‍ വര്‍ക്ക് ചെയ്യുകയില്ല. അഥാവാ അവ വര്‍ക്ക് ചെയ്യണമെന്നുണ്ടെങ്കില്‍ അവയുടെ സെറ്റിങ്ങ് മാറ്റം വരുത്തണം.

പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ വളരെ പേഴ്സണലായതോ, അതല്ലെങ്കില്‍ അഡള്‍ട്ട് കണ്ടന്‍റ് ഉള്ളതോ ആയ സൈറ്റുകള്‍ നോക്കുന്നവരുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Ghost Incognito extension.
ഡിഫോള്‍ട്ടായി ചില സൈറ്റുകളെ ഓപ്പണ്‍ ചെയ്യുന്നത് ഇന്‍കോഗ്നിറ്റോ വിന്‍ഡോയിലാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇന്‍കോഗ്നിറ്റോ വിന്‍ഡോയില്‍ ഈ എക്സ്റ്റന്‍ഷന്‍ വര്‍ക്ക് ചെയ്യാന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ പേജില്‍ പോയി അതില്‍ മാറ്റം വരുത്തണം. അതിന് tools > extensions മെനുവില്‍ നിന്ന് എടുക്കുക.
ghost incognito extension - Compuhow.com
അതില്‍ എക്സ്റ്റന്‍ഷന്‍ കണ്ടെത്തി allow in incognito box ചെക്ക് ചെയ്യുക.
ഇനി സൈറ്റുകള്‍ സെറ്റ് ചെയ്യാന്‍ സൈറ്റ് തുറന്ന ശേഷം എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ചെയ്ത ശേഷം നിങ്ങള്‍ തുടര്‍ന്നെപ്പോഴെങ്കിലും ഈ സൈറ്റ് അഡ്രസ് നല്കിയാല്‍ ഇന്‍കോഗ്നിറ്റോയില്‍ തുറന്ന് വരും.
അതുപോലെ തന്നെ ഒരു സൈറ്റ് ആഡ് ചെയ്തത് നീക്കാന്‍ സൈറ്റ് തുറന്ന് എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

DOWNLOAD

Comments

comments