ഫയര്‍ ഫോക്സില്‍ പി.ഡി.എഫ് തുറക്കാം


ഫയര്‍ഫോക്സ് ബ്രൗസറില്‍ പി.ഡി.എഫ് ഫയലുകള്‍ തുറക്കാന്‍ പുറമേനിന്നുള്ളപി.ഡി.എഫ് റീഡര്‍ ആവശ്യമാണ്. ഇതിന് അഡോബ് അക്രോബാറ്റ്, ഫോക്സിറ്റ് പോലുള്ള ഏതെങ്കിലും പി.ഡി.എഫ് റീഡര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.ക്രോമില്‍ നേരിട്ട് പി.ഡി.എഫ് ഫയലുകള്‍ തുറക്കാനാവും. എന്നാല്‍ ചെറിയ ഒരു വിദ്യ ഉപയോഗിച്ച് ഫയര്‍ ഫോക്സില്‍ പി.ഡി.എഫ് തുറക്കാനാവും.
ഫയര്‍ഫോക്സ് 15 ല്‍ ഇത് ചെയ്യാന്‍ ടാബ് തുറന്ന് അതില്‍ about:config എന്ന് നല്കി എന്‍റര്‍ അടിക്കുക.
I’ll be careful, I promise ക്ലിക്ക് ചെയ്യുക

browser.preferences.inContent എന്ന് സെര്‍ച്ച് ബാറില്‍ നല്കുക. ഡബിള്‍ ക്ലിക്ക് ചെയ്ത് ഫാള്‍സ് എന്നത് ട്രു എന്നാക്കുക.
മെനുവില്‍ ools > Options > Applications എടുത്ത് സെര്‍ച്ച് ബോക്സില്‍ PDF എന്ന് നല്കുക.

ഡിഫോള്‍ട്ടായ പി.ഡി.എഫ് വ്യുവര്‍ കാണിക്കും. അതില്‍ ആക്ഷനില്‍ Preview in Firefox സെലക്ട് ചെയ്യുക.

Comments

comments