പല വെബ്സൈറ്റുകള്‍ ഒന്നിച്ച് തുറക്കാം

ഓരോ തവണയും കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് നെറ്റ് കണക്ടായാല്‍ സാധാരണ എന്നാവരും ചെയ്യാറ് തങ്ങളുടെ സ്ഥിരം സൈറ്റുകള്‍ ഓരോന്നായി തുറന്ന് നോക്കുകയാണ്. അത് അഡ്രസ് ടൈപ്പ് ചെയ്തോ, ബുക്ക് മാര്‍ക്ക് ഉപയോഗിച്ചോ ആവാം.

എന്നാല്‍ ഇഷ്ടപ്പെട്ട സൈറ്റെല്ലാം കൂടി ഒരുമിച്ച് തുറന്നാലോ? ഗൂഗിള്‍ ക്രോമില്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ക്രോമില്‍ Settings ല്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന പേജില്‍ on startup എന്നിടത്ത് Open a specific page or set of pages എന്നിടത്ത് Set pages ല്‍ ക്ലിക്ക് ചെയ്യുക.
open multiple sites - Compuhow.com
ഓപ്പണാകേണ്ടുന്ന സൈറ്റിന്‍റെ പേര് മുന്നിലുള്ള ബോക്സില്‍ ടൈപ്പ് ചെയ്യുക. Ok നല്കുക.
ഇങ്ങനെ എത്ര വേണമെങ്കിലും നല്കാം.

നിലവില്‍ തുറന്നിരിക്കുന്നവ ആഡ് ചെയ്യാന്‍ use current pages എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഇനി ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് ചെയ്ത സൈറ്റുകള്‍ ഒരുമിച്ച് തുറന്ന് വരും.

Leave a Reply

Your email address will not be published. Required fields are marked *