എം.എസ് ഓഫീസ് ഫയലുകള്‍ ക്രോമില്‍ തുറക്കാം


View office files on chrome - Compuhow.com
സ്റ്റോറേജ് കുറഞ്ഞ കംപ്യൂട്ടറോ ലാപ്ടോപ്പോ ആണോ നിങ്ങളുടേത്. അധികം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്ഥലപരിമിതിയുണ്ടെങ്കില്‍ പല ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍‌ ഉപയോഗിക്കാം. മികച്ച സ്പീഡുള്ള നെറ്റ് കണക്ഷനുണ്ടായാല്‍ മതി.

ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഓഫിസ് പ്രോഗ്രാമാണല്ലോ എം.എസ് ഓഫിസ് പാക്കേജിലെ എക്സല്‍, വേര്‍ഡ് തുടങ്ങിയവ. ഇവ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ബ്രൗസറില്‍ തന്നെ കാണാനാവും.

Chrome Office എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഓഫിസ് ഫയലുകള്‍ കാണാനാവും. ക്രോം ബ്രൗസറില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.

DOWNLOAD

ഇതുപോലെയുള്ള മറ്റൊരു എക്സ്റ്റന്‍ഷനാണ് Docs Viewer. പി.ഡി.എഫ്, ഡോകുമെന്റ് ഫയലുകളൊക്കെ ഇതുപയോഗിച്ച് കാണാനാവും.

DOWNLOAD

Comments

comments