ലിങ്കുകള്‍ തുറക്കാതെ വായിക്കാം…(ക്രോം)


HoverReader - Compuhow.com
ബ്രൗസിങ്ങ് നടത്തുമ്പോള്‍ പല ലിങ്കുകളും തുറന്ന് നോക്കുകയും അവ അനുയോജ്യമല്ലാത്തതിനാല്‍ ക്ലോസ് ചെയ്യുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഇത് അല്പം സമയം കൂടുതല്‍ ചെലവാക്കുന്ന പരിപാടിയാണ്. വേഗത്തില്‍ ഒരു നോട്ടം പുതിയ പേജിലേക്ക് കിട്ടാന്‍ സഹായിക്കുന്ന Hover Reader എന്ന എക്സ്റ്റന്‍ഷന്‍ കംപ്യൂട്ടറിലുണ്ടെങ്കില്‍ ഈ പരിപാടി വേഗത്തില്‍ ചെയ്യാനാവും. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലിങ്കിന് മേലെ മൗസ് വെയ്ക്കുമ്പോള്‍ തന്നെ ഒരു റീഡര്‍ ഫ്രണ്ട്‍ലി ലുക്കില്‍ പരസ്യങ്ങള്‍, ചിത്രം എന്നിവയൊക്കെ ഒഴിവാക്കി പേജിലെ കണ്ടന്‍റ് കാണിക്കും.

ലിങ്ക് കാണിക്കുന്ന വിന്‍ഡോയില്‍ സ്ക്രോള്‍ ചെയ്യാനുമാകും. പല തരത്തിലും ഈ എക്സ്റ്റന്‍ഷന്‍ സഹായിക്കും. സൈറ്റുകളില്‍ പേജ് ലിങ്കുകള്‍, ഗൂഗള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ എന്നിവയിലൊക്കെ ഇത് ഉപയോഗപ്പെടുത്താം. ചില ഡൊമെയ്നുകളെ ഇങ്ങനെ കാണക്കുന്നതില്‍ നിന്ന് തടയാനും ഇതില്‍ സംവിധാനമുണ്ട്.

DOWNLOAD

Comments

comments