ഓണ്‍ലൈന്‍ റെസ്യുമെ മേക്കിങ്ങ്


നല്ലൊരു ജോലിക്കായുള്ള ശ്രമത്തിലാണെങ്കില്‍ നല്ലൊരു റെസ്യുമെ വേണമെന്ന് പറയേണ്ടതില്ലല്ലോ? റെസ്യൂമെ മോഡലുകളുടെ വന്‍ശേഖരം തന്നെ ഇന്റര്‍നെറ്റിലുണ്ട്. മോഡല്‍ നോക്കി പകര്‍ത്തുകയോ, ഓണ്‍ലൈനായി ക്രിയേറ്റ് ചെയ്ത് എടുക്കുകയോ ചെയ്യാം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ റെസ്യുമെ ക്രിയേറ്റ് ചെയ്യാനുപകരിക്കുന്ന മികച്ച ഒരു ടൂളാണ് Resumup
നിങ്ങളുടെ റെസ്യുമയെ വിഷ്വല്‍ ടൈം ലൈനില്‍‌ ഇത് കാണിക്കും. നിങ്ങളുടെ ലിങ്ക്ഡ് ഇന്‍, ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇതില്‍ ലോഗിന്‍ ചെയ്യാം. ഓട്ടോമാറ്റിക്കായി അവയില്‍ നിങ്ങള്‍ നല്കിയിരിക്കുന്ന വിവരങ്ങള്‍ വച്ച് ഒരു സാംപിള്‍ റെസ്യുമെ ക്രിയേറ്റ് ചെയ്യും. വളരെ എളുപ്പത്തില്‍ ഇതില്‍ വിവരങ്ങള്‍ ആഡ് ചെയ്യാം. വളരെ മികച്ച ഭംഗിയുള്ള ലേ ഔട്ടും ഇതില്‍ ക്രിയേറ്റ് ചെയ്യുന്ന റെസ്യുമെക്കുണ്ട്. എന്നാള്‍ അത്ര ആവശ്യമൊന്നുമില്ലാത്ത ചില ഫീല്‍ഡുകളും ഇതിലുണ്ടെന്നതും പറയേണ്ടുന്നതാണ്. എന്നിരുന്നാലും തുടക്കക്കാര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഇത്.

www.resumup.com

Comments

comments