ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകള്‍


Pixlr - Compuhow.com
ഇമേജ് എഡിറ്ററുകള്‍ ഒരുപാടുണ്ട്. എന്നാല്‍ അധികനേരം ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ് വെയറുകളില്‍ കളിക്കാന്‍ സമയമില്ലാത്തവര്‍ക്ക് അത്യാവശ്യം ഇഫക്ടുകള്‍ നല്കാന്‍ ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുണ്ട്. ഇവയുപയോഗിച്ച് ആകര്‍ഷകമായ എഡിറ്റിങ്ങ് ചിത്രങ്ങളില്‍ നടത്താനാവും. ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കാവുന്ന അത്തരം ഏതാനും ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.

1. Pixlr
ഒരു വെബ്‍ലിങ്കില്‍ നിന്ന് അല്ലെങ്കില്‍ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ചിത്രങ്ങള്‍ ആഡ് ചെയ്യാനും, അവയില്‍ റെട്രോ ഇഫക്ട്, ഓവര്‍ലേ, ബോര്‍ഡര്‍, ടെക്സ്റ്റ് എന്നിവ നല്കാനും ഈ പ്രോഗ്രാം സഹായിക്കും. ഇതിന് വെബ് വേര്‍ഷനുമുണ്ട്.

2. PicMonkey
ഇമേജ് ടച്ച് അപ്, ക്രോപ്പ്, ഓവര്‍ ലേ, ടെക്സ്റ്റ് എന്നിവ ചേര്‍ക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഇതിലെ ഓട്ടോമാറ്റിക് സംവിധാനം തനിയെ ചിത്രത്തിന് അനുയോജ്യമായ ക്രമീകരണം വരുത്തും.
ഇവിടെ നിന്ന് നേരിട്ട് ക്ലൗഡ് സ്റ്റോറേജ്, ഫേസ്ബുക്ക് തുടങ്ങിയിവയിലേക്ക് പോസ്റ്റ് ചെയ്യാനുമാകും.

3. Canva
വെറൈറ്റി ഡിസൈനുകള്‍ ഉള്‍പ്പെടുന്ന ഇത് പ്രൊഫഷണായും ഉപയോഗിക്കപ്പെടുന്നതാണ്. ഇന്‍ഫോഗ്രാഫിക്, പോസ്റ്റര്‍, ഫേസ്ബുക്ക് കവര്‍ എന്നിവയൊക്കെ ഇതുപയോഗിച്ച് നിര്‍മ്മിക്കാം.

4. Google Plus
ഗൂഗിള്‍ പ്ലസിലും ഇമേജ് എഡിറ്റിങ്ങ് ചെയ്യാനാവും. ഇമേജ് പ്ലസിലേക്ക് അപ്ഡേറ്റ് ചെയ്ത് Edit ഒപ്ഷനെടുത്താല്‍ അത്യാവശ്യം അഡ്ജസ്റ്റ്മെന്‍റുകളൊക്കെ ചെയ്യാം.

Comments

comments