ഓണ്‍ലൈനായി സി.വി ക്രിയേറ്റ് ചെയ്ത് സൂക്ഷിക്കാം


ഒരു ജോലിക്ക് ശ്രമിക്കുമ്പോള്‍ ആദ്യം വേണ്ടത് മികച്ച ഒരു സി.വി അല്ലെങ്കില്‍ റെസ്യുമെ ആണ്. സ്വന്തമായി സി.വി തയ്യാറാക്കാനറിയാത്തവര്‍ക്ക് ഇത് റെഡിമെയ്ഡായി ഉണ്ടാക്കി നല്കുന്ന ഏറെ സൈറ്റുകള്‍ ഇന്നുണ്ട്. ഇവയില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്കി ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്ത് പ്രിന്റെടുക്കാം. എന്നാല്‍ ക്രിയേറ്റ് ചെയ്യാന്‍ മാത്രമല്ല അത് സൂക്ഷിച്ച് വെയ്ക്കാനും ആവശ്യം വരുമ്പോള്‍ എഡിറ്റ് ചെയ്യാനും സഹായിക്കുന്ന സൈറ്റാണ് www.pdfcv.com.
ബ്രൗസറില്‍ നിന്ന് തന്നെ നിങ്ങള്‍ ഉണ്ടാക്കിയ സി.വി എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇത് ചെയ്ത് കഴിഞ്ഞ ശേഷം പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇത് ‍ഡയറക്ടായി ഇമെയില്‍ ചെയ്യാനും സാധിക്കും.നിങ്ങളുടെ ഫോട്ടോ വേണമെങ്കില്‍ സി.വിയില്‍ ആഡ് ചെയ്യാം.
ഗൂഗിള്‍, ഫേസ് ബുക്ക്, ട്വിറ്റര്‍‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇതില്‍ ലോഗിന്‍ ചെയ്യാം. സി.വി ക്രിയേറ്റ് ചെയ്യുന്നതിന് ഇഷ്ടമുള്ള ടെംപ്ലേറ്റുകള്‍ സെലക്ട് ചെയ്യാനും സാധിക്കും.
www.pdfcv.com

Comments

comments