ഇമേജുകള്‍ കൈകാര്യം ചെയ്യാന്‍ ചില ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍


Image editing - Compuhow.com
കംപ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഇമേജുകളും കൈകാര്യം ചെയ്യേണ്ടി വരും. എന്നാല്‍ ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ പരിചയമില്ലാത്തവര്‍ക്ക് സഹായകരമായ നിരവധി ഓണ്‍ലൈന്‍ പ്രോഗ്രാമുകളുണ്ട്. അവയില്‍ പലതിനെയും കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. അത്തരം ചില ആവശ്യങ്ങളും അവയ്ക്ക് സഹായിക്കുന്ന സര്‍വ്വീസുകളും പരിചയപ്പെടാം.

1. എഡിറ്റിംഗ് – Pixlr
ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററാണ് Pixlr. വേഗത്തില്‍ അത്യാവശ്യം ഇമേജ് എഡിറ്റിംഗ് കാര്യങ്ങളൊക്കെ ഇതുപയോഗിച്ച് ചെയ്യാനാവും.

2. ഇന്‍ഫോഗ്രാഫിക്സ് – Piktochart
ഇന്റര്‍‌നെറ്റില്‍ ഇന്ന് വ്യാപകമായി കാണുന്നതാണ് ഇന്‍ഫോഗ്രാഫിക്സുകള്‍. എളുപ്പത്തില്‍ ഇത്തരം ഗ്രാഫിക്സ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് Piktochart.ഏറെ സമയം ഗ്രാഫിക്സ് ജോലികള്‍ക്ക് വേണ്ടി ചെലവഴിക്കാനില്ലെങ്കില്‍ തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടും.

3. ജിഫ് ആനിമേഷന്‍ – MakeAGif.com
രസകരമായ ആനിമേഷനുകള്‍ ഒട്ടും പ്രയാസമില്ലാതെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണ് MakeAGif.com. യുട്യൂബില്‍‌ നിന്നുള്ള വീഡിയോകള്‍ ഉപയോഗിച്ച് ആനിമേഷനുകള്‍ നിര്‍മ്മിക്കാം.

4. ക്വോട്ടുകള്‍ – Pinwords
ഇമേജുകള്‍ക്കൊപ്പം ക്വോട്ടുകള്‍ നല്കാന്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. ഇവ നേരിട്ട് ഷെയര്‍ ചെയ്യാനുമാകും.

5. കോമിക്സ് – That StoryBoard
രസകരമായ രീതിയില്‍ കോമിക്സുകള്‍ നിര്‍മ്മിക്കാനുള്ള എളുപ്പവഴിയാണ് That StoryBoard. ഇതില്‍ ബബിളുകള്‍, ക്യാരക്ടറുകള്‍ എന്നിവയൊക്കെ നിങ്ങള്‍ക്ക് ക്രമീകരിക്കാം.

Comments

comments