ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഡെലീറ്റ് ചെയ്യാനറിയില്ലേ?


പല ആവശ്യങ്ങള്‍ക്കായി ഏറെ സൈറ്റുകളില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നവരാണ് നമ്മള്‍. . ഇമെയില്‍, ക്ലൗഡ്, യുട്യൂബ്, തുടങ്ങി ഫയല്‍ ഷെയറിങ്ങിനും, മറ്റനേകം കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര സൈറ്റുകളുണ്ട്. പലപ്പോഴും ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കേണ്ടി വരിക പെട്ടന്നൊരാവശ്യത്തിനാണ്. തുടര്‍ന്നൊരിക്കലും നിങ്ങള്‍ക്ക് അത് ഉപയോഗിക്കേണ്ടി വരുകയുമില്ല.
Delentis - Compuhow.com
തങ്ങളുടെ ഓണ്‍ലൈന്‍ പ്രസന്‍സില്‍ പ്രൈവസി സൂക്ഷിക്കാനിഷ്ടപ്പെടുന്നവര്‍ അത്തരം അക്കൗണ്ടുകള്‍ ആവശ്യമില്ലെങ്കില്‍ ഡെലീറ്റ് ചെയ്യാറാണ് പതിവ്. എന്നാല്‍ രസകരമായ കാര്യം ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനേക്കാള്‍ വിഷമം നിറഞ്ഞതായിരിക്കും. അക്കൗണ്ടുകള്‍ ഡെലീറ്റ് ചെയ്യാന്‍ സഹായം വേണെമങ്കില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Delentis എന്ന വെബ്സര്‍വ്വിസ് ഉപയോഗിച്ച് അനേകം സൈറ്റുകളിലെ അക്കൗണ്ട് ഡെലീറ്റ് ചെയ്യാം. നിലവില്‍ 800 ഓളം സൈറ്റുകളില്‍ നിന്ന് അക്കൗണ്ട് ഡെലീറ്റ് ചെയ്യുന്ന വിധം ഇതില്‍ ലഭ്യമാണ്.

അക്കൗണ്ട് ഡെലീറ്റ് ചെയ്യാനുദ്ദേശിക്കുന്ന സൈറ്റ് തെരഞ്ഞെടുത്താല്‍ അത് സംബന്ധിച്ച വിവരങ്ങളും, ഉപയോഗിക്കാവുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളെക്കുറിച്ചും വിവരം ലഭിക്കും.
സ്റ്റെപ്പ് ഐ സ്റ്റെപ്പായി സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ എങ്ങനെ അക്കൗണ്ടുകള്‍‌ ഡെലീറ്റ് ചെയ്യാമെന്ന് delentis ല്‍ മനസിലാക്കാം.

en.delentis.com

Comments

comments