മള്‍ട്ടിപ്പിള്‍ വീഡിയോ അപ് ലോഡിങ്ങ്


Oneload - Compuhow.com
ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ്ങ് സൈറ്റുകളിലേക്ക് വീഡിയോകള്‍ പലരും അപ് ലോഡ് ചെയ്യാറുണ്ടാവും. എന്നാല്‍ ഇതത്ര വേഗത്തില്‍ ചെയ്യാവുന്ന കാര്യമല്ല. ഒന്നല്ല പല സൈറ്റിലേക്ക് വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവരുണ്ടാകും. പ്രത്യേകിച്ച് പ്രൊമോഷണല്‍ വീഡിയോകളും, ട്യൂട്ടോറിയലുകളും മറ്റും. യുട്യൂബ്, വിമിയോ, ഡെയ്‍ലി മോഷന്‍ തുടങ്ങി അനേകം സൈറ്റുകള്‍ ഇന്ന് വീഡിയോ ഷെയറിങ്ങിനുണ്ടല്ലോ.

ഓരോ സൈറ്റുകളിലേക്കും വേറെ വേറെ അപ് ലോഡ് ചെയ്യുന്നതിന് പകരം നിരവധി സൈറ്റുകളിലേക്ക് ഒരുമിച്ച് അപ്‍ലോഡിങ്ങ് സാധ്യമാക്കുന്ന സംവിധാനമാണ് OneLoad. സമയലാഭം തന്നെയാണ് ഇതുപയോഗിക്കുന്നത് കൊണ്ടുള്ള മെച്ചം.
അപ്‍ലോഡിങ്ങിന് മാത്രമല്ല വീഡിയോ അനലിറ്റിക്സ് ശേഖരിക്കാനും OneLoad സഹായിക്കും. പെയ്ഡ‍് സര്‍വ്വീസും ഇതില്‍ ലഭ്യമാണ്. എന്നാല്‍ ഫ്രീ വേര്‍ഷനില്‍ തന്നെ ഒരു മാസം 500 എം.ബി അപ്‍ലോഡ് ചെയ്യാം. അഞ്ച് സൈറ്റുകള്‍ ഒരേ സമയം ഇതില്‍ ഉള്‍പ്പെടുത്താം. വീഡിയോകളുടെ തമ്പ് നെയിലുകള്‍ മാനുവലായി നിര്‍മ്മിക്കാനും ഇതില്‍ സാധിക്കും.

http://www.oneload.com/

Comments

comments