വണ്‍ ഐ.ഡി – പല കാര്യങ്ങള്‍ക്ക് ഒറ്റ അക്കൗണ്ട്


പലവിധങ്ങളായ വെബ് സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്നവരാണ് മിക്കവരും. ഇതിനെല്ലാം വ്യത്യസ്ഥങ്ങളായ അക്കൗണ്ടുകളും വേണം. അവയെല്ലാം ഓര്‍ത്തുവെയ്ക്കുന്നത് തന്നെ പ്രയാസമാണ്. അവയ്ക്കെല്ലാം കൂടി ഒറ്റ അക്കൗണ്ടാണെങ്കില്‍ കാര്യങ്ങള്‍‌ എത്ര എളുപ്പമാകും.
Oneid - Compuhow.com

ഇതിന് സഹായിക്കുന്ന ഒരു സര്‍വ്വീസാണ് OneID. അനേകം സൈറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വ്വീസാണിത്. ഇതുപയോഗിക്കാന്‍ OneID ല്‍ ഇമെയിലും പാസ്വേഡും നല്കി രജിസ്റ്റര്‍ ചെയ്യുക. ഇമെയില്‍ ലഭിക്കുന്ന കണ്‍ഫര്‍മേഷനില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട ആക്ടിവേറ്റ് ചെയ്യുക. അതോടെ നിങ്ങളുപയോഗിക്കുന്ന കംപ്യൂട്ടര്‍, ബ്രൗസര്‍ ഓതറൈസ് ചെയ്യപ്പെടും. ഫോണുകളിലും ഇത് ചെയ്യാം.

തുടര്‍ന്ന് OneID sign in ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏത് സൈറ്റിലും സൈന്‍ ഇന്‍ ചെയ്യാം. ഇതേ സംവിധാനം പുതിയ രജിസ്ട്രേഷനുകളില്‍ ഫോം ഫില്‍ ചെയ്യാനും സഹായിക്കും.
നിലവില്‍ ഏറെ സൈറ്റുകള്‍ വണ്‍ഐഡിയുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു.

http://www.oneid.com/

Comments

comments