സ്റ്റോറേജ് വര്‍ദ്ധിപ്പിച്ച് വണ്‍ ഡ്രൈവ്


Onedrive - Compuhow.com
മൈക്രോസോഫ്റ്റ് തങ്ങളുടെ ക്ലൗഡ് സര്‍വ്വീസായ വണ്‍ ഡ്രൈവിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി വീണ്ടും വര്‍ദ്ധിപ്പിച്ചു. സൗജന്യ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 15 ജിബി ലഭിക്കും. ഓഫീസ് 265 സബ്സ്ക്രൈബേഴ്സിന് ഇത് 1 ടെറ ബൈറ്റാണ്.

പല ക്ലൗഡ് സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സഹായകരമായിരിക്കും ഇനി വണ്‍ഡ്രൈവ്. സാധാരണ യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സ്റ്റോറേജ് സ്പേസ് ആവശ്യത്തിലധികം തന്നെയായിരിക്കും.
വേണമെങ്കില്‍ ഡ്രോപ് ബോക്സിലെ ഫയലുകള്‍ വണ്ണിലേക്ക് ബാക്കപ്പെടുക്കാവുന്നതാണ്.

ഫേസ്ബുക്കില്‍ ടാഗ് ചെയ്യുന്ന ചിത്രങ്ങളും, ബിങ്ങ് ഡെസ്ക്ടോപ്പ് ഇമേജുകളുമൊക്കെ നേരിട്ട് ഇനി സ്ഥലപരിമിതിയെക്കുറിച്ച് ചിന്തിക്കാതെ വണ്ണിലേക്ക് സേവ് ചെയ്യാം. ഈ പണി എളുപ്പമാക്കാന്‍ IFTTT സഹായിക്കും.

https://ifttt.com/wtf

Comments

comments