ഓംനിബോക്സ് – ക്രോമില്‍ ഒരു ടൈമര്‍


ഇന്‍റര്‍നെറ്റില്‍ ജോലി ചെയ്യുകയോ, അല്ലെങ്കില്‍ ഏറെ നേരം നെറ്റില്‍ ചിലവഴിക്കുന്നയാളാണോ. കംപ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ നിങ്ങള്‍. മറ്റ് കാര്യങ്ങള്‍ മറന്ന് പോവാതെ വേണമെങ്കില്‍ ക്രോം ബ്രൗസറില്‍ തന്നെ ഒരു റിമൈന്‍ഡര്‍ ഉപയോഗിക്കാം. ഇടവേളകള്‍ ഓര്‍മ്മിപ്പിക്കാനോ, ചെയ്യേണ്ട ജോലികള്‍ ഓര്‍മ്മപ്പെടുത്താനോ ഈ റിമൈന്‍ഡര്‍ ഉപയോഗിക്കാം.
Omnibox - Compuhow.com
Omnibox Timer എന്ന ഈ ക്രോം ആഡോണ്‍ വളരെ ലളിതമായി ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഉപയോഗിക്കാന്‍ അഡ്രസ് ബാറില്‍ tm എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് ടാബ് കീയില്‍ അമര്‍ത്തുക.
ഓംനിബോക്സ് തുറന്ന് വരും. അതില്‍ മണിക്കൂര്‍, മിനുട്ട്, സെക്കന്‍ഡ് എന്ന ക്രമത്തില്‍ സമയം നല്കാം. ഇതോടൊപ്പം ഒരു മെസേജും ടൈപ്പ് ചെയ്യാം.

സെറ്റ് ചെയ്ത സമയമാകുമ്പോള്‍ സിസ്റ്റം ട്രേയുടെ അരികിലായി ഒരു പോപ് അപ്പായി ടൈമര്‍ മെസേജ് വരും. അതൊടൊപ്പം റിമന്‍ഡര്‍ വോയ്സും കേള്‍ക്കാം. അതില്‍ ക്ലിക്ക് ചെയ്യുന്നത് വരെ മെസേജ് മായാതെ നില്‍ക്കും.

DOWNLOAD

Comments

comments