ഓഫ്‍ലൈന്‍ വ്യുവിങ്ങുമായി യുട്യൂബ്


YouTube - Compuhow.com
മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. കംപ്യൂട്ടറുപയോഗിക്കുമ്പോഴത്തെ പ്രയാസങ്ങളൊന്നുമില്ലാതെ സുഗമമായി ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കും എന്നത് ഏറെപ്പേരെ മൊബൈല്‍ ഇന്റര്‍നെറ്റിലേക്ക് അടുപ്പിക്കുന്നുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ബഹുഭൂരിപക്ഷവും സീരിയസായ ആവശ്യങ്ങള്‍ക്കല്ല, വീഡിയോ കാണാനും, ഗെയിംകളിക്കാനും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കാനുമാണ് ഇന്റര്‍നെറ്റ് വരിക്കാരാകുന്നത്.

ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ ഷെയറിങ്ങ് സൈറ്റാണ് യുട്യൂബ്. അതിനാല്‍ തന്നെ മൊബൈലിലും യുട്യൂബ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യുട്യൂബ് ഉപയോഗത്തിനായി ആപ്ലിക്കേഷനും നിലവിലുണ്ട്. പക്ഷേ നല്ല സ്പീഡുള്ള നെറ്റ് കണക്ഷനില്ലെങ്കില്‍ യുട്യൂബ് ഉപയോഗം അത്ര സുഖകരമാകില്ല.

ഡൗണ്‍ലോഡിങ്ങ് എളുപ്പമാക്കി യുട്യൂബ് വീ‍ഡിയോകള്‍ ഓഫ് ലൈനായി കാണാനുള്ള സംവിധാനവുമായി വരാനൊരുങ്ങുകയാണ് യുട്യൂബ് ആപ്ലിക്കേഷന്‍. നവംബറില്‍ വരാനിരിക്കുന്ന ആപ്ലിക്കേഷനില്‍ ഓഫ് ലൈന്‍ വ്യുവിങ്ങ് സാധ്യമാകും. ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കാണുക എന്ന് പറയുന്നത് സാധാരാണമായ കാര്യമാണ്. എന്നാല്‍ ഡൗണ്‍ലോഡിങ്ങ് എളുപ്പത്തിലാക്കി ഓണ്‍ലൈനായിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട യുട്യൂബ് വീഡിയോകള്‍ ഫോണിലേക്ക് ആഡ് ചെയ്യാനുള്ള സംവിധാനമാണ് ഈ ആപ്ലിക്കേഷനില്‍ ലഭ്യമാവുക.

യുട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സിനാവും ഈ സംവിധാനം ആദ്യം ലഭിക്കുക. ഇത് വഴി തങ്ങളുടെ വരിക്കാര്‍ക്ക് ഏത് വീഡിയോകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കണം എന്ന് കണ്ടന്റ് പ്രൊവൈഡേഴ്സിന് നിശ്ചയിക്കാനാവും. അതുപോലെ എത്രത്തോളം സമയത്തേക്കുള്ള വീഡിയോ സേവ് ചെയ്യാനാവുമെന്നും വിവരം ലഭ്യമായിട്ടില്ല.

Comments

comments