റേഡിയോ ജോക്കി നൈലഉഷ മലയാളത്തില്‍ വീണ്ടുംമമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കടയിലൂടെ മമ്മൂട്ടിയുടെ നായികയായ നൈല ഉഷയെത്തേടി ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മലയാളത്തില്‍ നിന്ന് വീണ്ടും വിളിയെത്തിയിരിക്കുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായാണ് നൈല എത്തുന്നത്. ഹാസ്യത്തിന് പ്രധാന്യമുള്ള ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷമാണ് നൈലയ്ക്ക്. ചിത്രത്തില്‍ തൃശൂര്‍ക്കാരനായ ജോയ് താക്കോല്‍ക്കാരന്‍ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജയസൂര്യയ്ക്ക് നിര്‍മ്മാണ പങ്കാളിത്തമുള്ള പടത്തിന്‍റെ ചിത്രീകരണം​ ആഗസ്റ്റില്‍ ആരംഭിക്കും.

Comments

comments