നോര്‍ട്ടണ്‍ ആന്‍റി വൈറസ് ഫ്രീ – മൂന്ന് മാസത്തേക്ക്


Norton free - Compuhow.com

കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എ.വി.ജി, അവാസ്റ്റ് എന്നീ ആന്‍റി വൈറസുകള്‍ ഫ്രീയായി ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നതിനുള്ള വഴി പറഞ്ഞിരുന്നു. ഇന്ന് വിരലിലെണ്ണിയാലും ഒടുങ്ങാത്തത്ര നിരവധി ആന്റി വൈറസ് പ്രോഗ്രാമുകള്‍ വിപണിയിലുണ്ട്. ഇവയൊക്കെ പണം കൊടുത്തു വാങ്ങേണ്ടുന്നവയുമാണ്. എന്നാല്‍ പേഴ്സണല്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ഫ്രീ പ്രോഗ്രാമുകള്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് ട്രയല്‍ വേര്‍ഷനുകള്‍ ധാരാളമാണ്.

മുമ്പ് ഇവിടെ പരിചയപ്പെടുത്തിയ കമ്പനികളേക്കാള്‍ പ്രചാരമുള്ള ഒന്നാണ് നോര്‍ട്ടണ്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്‍ നിരയിലുള്ള മികച്ച ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണിത്. മാല്‍വെയര്‍ മെക്കാനിസം, ക്ലൗഡ് സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങളുള്ള നോര്‍ട്ടണ്‍ ആന്‍റി വൈറസ് പ്രോഗ്രാമിന്‍റെ മൂന്ന് മാസത്തേക്കുള്ള ട്രയല്‍ വേര്‍ഷന്‍ ഇപ്പോള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

പ്രോഗ്രാം ഉപയോഗിച്ച് തൃപ്തിപ്പെട്ടാല്‍ മൂന്ന് മാസത്തിന് ശേഷം പെയ്ഡ് വേര്‍ഷനിലേക്ക് മാറുകയും ചെയ്യാം.
എ.വി.ജിയുടെ പോലെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പം കീയും ഓട്ടോമാറ്റിക്കായി ആക്ടിവേറ്റാകുന്നതിനാല്‍ രണ്ടാമത് മെയില്‍ വഴി ആക്ടിവേഷന്‍ നടത്തേണ്ട ബുദ്ധിമുട്ടും ഉണ്ടാകില്ല.

കംപ്യൂട്ടറില്‍ ആന്‍റിവൈറസ് ഇനിയും ഇന്‍സ്റ്റാള്‍ ചെയ്തില്ലേ ? അതോ പഴയതിന്‍റെ കാലാവധി തീര്‍ന്നോ. ധൈര്യമായി മൂന്ന് മാസത്തേക്ക് നോര്‍ട്ടണ്‍ ഉപയോഗിക്കാം.

DOWNLOAD

Comments

comments