നോക്കിയ എസ് 40 മള്‍ട്ടി ടാസ്കിങ്ങ്



നോക്കിയ ഫോണുകളില്‍ ഏറെ മികച്ച ഒരു മോഡലാണ് എസ് സീരീസിലുള്ളത്. വില കുറഞ്ഞവയും മികച്ച പ്രവര്‍ത്തനശേഷിയും ഉള്ളവയാണ് ഇവ. ഇവയില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ജാവയാണ്. ഇവ മള്‍്ട്ടി ടാസ്കിങ്ങ് അഥവാ മിനിമൈസിങ്ങ് സപ്പോര്‍ട്ട് ചെയ്യില്ല. എന്നാല്‍ അല്പം മെനക്കെട്ടാല്‍ ഇവ അത്തരത്തില്‍ മാറ്റാന്‍ സാധിക്കും. ഇത് ഏറെ ശ്രദ്ധ വേണ്ട ഒരു പ്രവൃത്തിയാണ്. അഥവാ ഫോണ്‍ തകരാറായാല്‍ ഇതെഴുതുന്നയാള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ല എന്ന് ആദ്യമേ പറയട്ടെ.

നോക്കിയ എസ് സീരിസിലെ സെക്യൂരിറ്റി സിസ്റ്റം ഓരോ മാറ്റത്തിനും പെര്‍മിഷന്‍ ആവശ്യപ്പെടും. പ്രത്യേകിച്ച് അണ്‍സൈന്‍ഡ് ആയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍. ഇത് ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു കംപ്യൂട്ടറും, ഡാറ്റ കേബിളും, നോക്കിയ പി.സി സ്യൂട്ടും ആവശ്യമാണ്.
target=”_blank”>www.4shared.com/file/MUcRp3kY/jaf_19862_setup.html
ഡൗണ്‍ലോഡ് ചെയ്യുക
jaf_1.98.62_setup.exe” റണ്‍ ചെയ്യുക.
വിന്‍ഡോസ് വിസ്റ്റ മുതലുള്ള സിസ്റ്റങ്ങളില്‍ അഡ്മിനസ്ട്രേറ്ററായി റണ്‍ ചെയ്യുക. അല്ലെങ്കില്‍ എറര്‍ കാണിക്കും.
ഇന്‍സ്റ്റാള്‍ ചെയ്തത് ഓപ്പണ്‍ ചെയ്യുക.
ടാസ്ക്ബാരില്‍ പുതിയൊരു ആപ്ലിക്കേഷന്‍ കാണാം.
JAF_PKEY_Emulator BY SHEIKH _v1.98.62.exe ഓപ്പണ്‍ ചെയ്യുക.
വിന്‍ഡോയിലെ എന്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
bb5 tab തുറന്ന് മൊബൈല്‍ പി.സി യുമായി കണക്ട് ചെയ്യുക. (പി.സി സ്യൂട്ട് വഴി)
Read pp ,CRT 308എന്നിവ ടിക്ക് ചെയ്യുക. സര്‍‌വ്വീസില്‍ ക്ലിക്ക് ചെയ്യുക
പോപ് അപ് വിന്‍ഡോ വരുന്നതില്‍ ഫോണിന്റെ *.pp ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.
നോട്ട് പാഡുപയോഗിച്ച് *.pp” ഫയല്‍ തുറക്കുക.
24 1 അല്ലെങ്കില്‍ 48 1 എന്നത് കണ്ടെത്തി 1 എന്നത് 2 ആക്കുക
bbf tab ടാബിലെ jaf അപ്ലോഡ് ടിക്ക് ചെയ്ത് service ക്ലിക്ക് ചെയ്യുക.
പുതിയ പോപ് അപ് നിങ്ങള്‍ എഡിറ്റ് ചെയ്ത *.pp സെലക്ട് ചെയ്യാനായി വരും.
ഫോണ്‍ ഇപ്പോള്‍ ടെസ്റ്റ് മോഡിലേക്ക് പോവും. അത് ഡിസ്കണക്ട് ചെയ്ത് റിമൂവ് ചെയ്യുക. ഇനി ഫോണ്‍ ഓണ്‍ ചെയ്യുക.
നിങ്ങള്‍ നോക്കിയ സെക്യൂരിറ്റി ക്രാക്ക് ചെയ്തുകഴിഞ്ഞു. ഇനി മിനിമൈസ് ചെയ്യേണ്ടുന്ന .jar ഫയലുകള്‍ ഓപ്പണ്‍ ചെയ്യുക
meta-inf ഫോള്‍ഡറില്‍ manifest.mf ഫയല്‍ കാണുന്നത് നോട്ട് പാഡില്‍ ഓപ്പണ്‍ ചെയ്യുക
Nokia-MIDlet-no-exit:True എന്ന് അവസാനത്തില്‍‌ ടൈപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്യുക
ഇനി ചുവപ്പ് കീയില്‍ പ്രസ് ചെയ്ത് നിങ്ങള്‍ സെലക്ട് ചെയ്ത ആപ്ലിക്കേഷനുകള്‍ മിനിമൈസ് ചെയ്യാനാവും.

ഇത് ചെയ്ത ശേഷം ഓരോ തവണയും ഫോണ്‍ ഓണാവുമ്പോള്‍ Test in RNDS USB mode എന്ന് ചോദിക്കും. നോ എന്ന് നല്കുക.

Comments

comments