നോക്കിയ മ്യൂസിയം


Nokia - Compuhow.com
ഒരു കാലത്ത് മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ ആയിരുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ തരംഗം വീശിത്തുടങ്ങിയപ്പോള്‍ സാധാരണക്കാരായ ആളുകള്‍ മൊബൈല്‍ ഫോണെന്നതിന് പകരം നോക്കിയ എന്ന് വരെ പറഞ്ഞിരുന്നു. എന്‍ സീരിസെന്നാല്‍ മൊബൈല്‍ ഫോണുകളിലെ രാജാവായിരുന്ന ഒരു കാലം നമുക്ക് മുന്നിലുണ്ടായിരുന്നു.

ചരിത്രപരമായ വിഡ്ഡിത്തം എന്നൊക്കെ പറയും പോലെ ആന്‍ഡ്രോയ്ഡ് കൊടികുത്തിയപ്പോഴും തങ്ങളുടെ സിംബിയനെ വിടാതെ കൂടെ നിര്‍ത്തിയ നോക്കിയ ഇപ്പോള്‍ ഇല്ലാതായി മാറി. അല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്‍റെ കീഴിലെ വെറുമൊരു ഭാഗം മാത്രമായി മാറി.

നിങ്ങളൊരു മൊബൈല്‍ പ്രേമിയാണെങ്കില്‍ ഒരു കാലത്ത് നിങ്ങള്‍ കൊണ്ടു നടന്ന നോക്കിയ ഫോണുകള്‍ വീണ്ടും കാണുന്നത് രസകരമായിരിക്കും. ഇങ്ങനെ കാലാകാലം പുറത്തിറങ്ങിയ നോക്കിയ ഫോണുകളെ വര്‍ഷാടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു സൈറ്റാണ് Nokia Phone Museum.
1983 മുതല്‍ 2013 വരെയുള്ള ഫോണുകള്‍ ഇവിടെ കാണാം.

http://nokiamuseum.info/

Comments

comments