ചിത്രങ്ങള്‍ക്ക് നൈറ്റ് വിഷന്‍ ഇഫക്ട് നല്കാം..ഫോട്ടോബക്കറ്റ് വഴി.


നൈറ്റ് വിഷന്‍ എന്നത് പട്ടാളത്തിലും മറ്റും സൈനികരുപയോഗിക്കുന്ന പ്രത്യേകതരം കണ്ണാടിയെയാണ്. ഇത്തരം കണ്ണാടികള്‍ വഴി രാത്രദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഫോട്ടോബക്കറ്റില്‍ സേവ് ചെയ്ത ചിത്രങ്ങള്‍ക്ക് ഇത്തരം ഇഫക്ട് നലാകാന്‍ സാധിക്കും. പകല്‍ വെളിച്ചത്തിലെടുത്ത ചിത്രങ്ങള്‍ക്കും ഇങ്ങനെ ഇഫക്ട് നല്കാം.
ഫോട്ടോബക്കറ്റില്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യണം.
1. ലോഗിന്‍ചെയ്ത് അപ്ലോഡ് ക്ലിക്ക് ചെയ്ത് ഫോട്ടോ സ്‌റ്റോര്‍ ചെയ്യുക.
ചിത്രങ്ങള്‍ക്ക് ടൈറ്റിലും, ഡിസ്‌ക്രിപ്ഷനും വേണമെങ്കില്‍ നല്കാം.

Album നാവിഗേറ്റ് ചെയ്ത് edit എടുക്കുക.
Effects tab ല്‍ റൈറ്റിലേക്ക് സ്‌ക്രോള്‍ചെയ്ത് Night vision എടുക്കുക. ഇതില്‍ ക്ലിക്ക് ചെയ്ത് ഇഫക്ട് വരുത്തുക. ഇതില്‍ തൃപ്തികരമായി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ Advanced options എടുക്കുക.

ഇതില്‍ ഇഫക്ട് തോത് മാറ്റി കൂടുതല്‍ മാറ്റം വരുത്താം.
ശേഷം സേവ് ചെയ്യുക

Comments

comments