പുതുമകളുമായി ജിമെയില്‍


അടുത്ത കാലത്ത് ഏറെ പുതുമകള്‍ ജിമെയില്‍ വരുത്തിയിട്ടുണ്ട്. കംപോസ് വിന്‍ഡോ സെപ്പറേറ്റായി തുറന്ന് വരുന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ വരും ദിനങ്ങളില്‍ ജിമെയിലിലുണ്ടാകുന്ന മാറ്റം ഇന്‍ബോക്സിന്‍റെ കാര്യത്തിലാകും. ചിലരുടെ ജിമെയില്‍ അക്കൗണ്ടുകളില്‍ പുതിയ മാറ്റങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ടാകും.
Gmail new inbox - Compuhow.com
ജിമെയില്‍ സെറ്റിങ്ങ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് അവിടെ ഒരു കോണ്‍ടെക്സ്റ്റ് മെനു ഡിസ്പ്ലേ ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അക്കൗണ്ട് അപ് ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയതാല്‍ ഒരു ഓവര്‍ലേ സ്ക്രീനില്‍ നിങ്ങള്‍ക്ക് പുതിയ സെറ്റിങ്ങ്സ് ചെയ്യാവുന്നതാണ്. ഇമെയിലുകള്‍ തരംതിരിച്ച് കാണിക്കുന്ന സംവിധാനമാണ് അപ്ഡേഷനിലെ പ്രധാനമായത്.
അഞ്ച് ടാബുകളായി ഇവ പ്രത്യക്ഷപ്പെടും.

1. Primary – വ്യക്തപരമയാ മെസേജുകള്‍. ഇവ സ്റ്റാര്‍ ചിഹ്നമുള്ള മെയിലുകളാവും.
2. Social – സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്നും, സോഷ്യല്‍ മീഡിയ, ഡേറ്റിങ്ങ് സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള മെയിലുകള്‍.
3. Promotions – ഡീലുകള്‍, മാര്‍ക്കറ്റിങ്ങ് മെയിലുകള്‍ എന്നിവ.
4. Updates – കണ്‍ഫര്‍മേഷനുകള്‍, ബില്ലുകള്‍, സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവ.
5. Forums – ഫോറങ്ങളില്‍ നിന്നും മറ്റുമുള്ള മെയിലുകള്‍.

പുതിയ സംവിധാനം ഡിസേബിള്‍ ചെയ്യാനും സാധിക്കും.
സെറ്റിങ്ങ്സില്‍ ക്ലിക്ക് ചെയ്ത് Configure Inbox എടുക്കുക.
പ്രൈമറി ഒഴിച്ച് ബാക്കിയെല്ലാം അണ്‍ചെക്ക് ചെയ്യുക.
സേവ് ചെയ്യുക.

പുതിയ ജിമെയില്‍ ഫീച്ചറിനായി കാത്തിരിക്കുക.

Comments

comments