ജിമെയില്‍ കംപോസ് വിന്‍ഡോ എല്ലായ്പ്പോളും ഫുള്‍സ്ക്രീനാക്കാം


ജിമെയില്‍ അടുത്തിടെ ഏറെ പരിഷ്കാരങ്ങള്‍ വരുത്തിയിരുന്നു. പലര്‍ക്കും ഇവയില്‍ ചിലത് പിടി കിട്ടിയിട്ടുണ്ടാവില്ല. ടാബ് സംവിധാനം മുതല്‍ കംപോസിങ്ങ് വരെ ഏറെ മാറ്റങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.

പുതിയ കംപോസ് വിന്‍ഡോ ഓപ്പണ്‍ ചെയ്യുമ്പോള്‍ സ്ക്രീനിന്‍റെ വലത് ഭാഗത്ത് താഴെയായാണ് വരുക. അതിന്റെ വശത്തായി മിനിമൈസ്, ഫുള്‍സ്ക്രീന്‍, ക്ലോസ് എന്നീ ബട്ടണുകളുണ്ട്. അതില്‍ നടുവിലത്തേത് ക്ലിക്ക് ചെയ്താല്‍ ഫുള്‍സ്ക്രീനില്‍ ലഭിക്കും. എന്നാല്‍ ഇത് സ്ക്രീനിന്റെ നടുവിലേക്ക് മാറുമെന്നല്ലാതെ സ്ക്രീന്‍ മുഴുവനായി വരില്ല. എന്നിരുന്നാലും മേലില്‍ തുറക്കുമ്പോള്‍ ഇത്തരത്തില്‍ കിട്ടാന്‍ ചെറിയൊരു വിദ്യയുണ്ട്.
Gmail compose - Compuhow.com
Compose വിന്‍ഡോ തുറന്ന് താഴെ കാണുന്ന save മെസ്സേജ് വരുന്നതിനരികിലായി ചെറിയ ഒരു ആരോ കീ കാണുക. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ Default to full-screen എന്നത് സെലക്ട് ചെയ്യുക.

Comments

comments