മാറ്റങ്ങളുടെ പാതയില്‍ നയന്‍താര


കഴിഞ്ഞ ണ്ട് വര്‍ഷമായി തമിഴില്‍ മികച്ച വിജയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേടിക്കൊണ്ടിരിക്കുന്ന നയന്‍താര മാറ്റങ്ങളുടെ പാതയിലണ്. കഥാപാത്രങ്ങളില്‍ കൂടുതല്‍ പരീക്ഷണം നടത്താനും നയന്‍സിന് മടിയില്ല. അനാമികയ്ക്ക് (കഹാനി റീമേക്ക്) ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നയന്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ‘ഭാസ്‌കര്‍ ദ റാസ്‌ക്കല്‍’ ഉള്‍പ്പടെ ഏഴോളം ചിത്രങ്ങള്‍ ഇപ്പോള്‍ നയന്‍ കരാറൊപ്പിട്ടു കഴിഞ്ഞു. മിക്കതും സൂപ്പര്‍സ്റ്റാറുകളുടെ കൂടെ. മാത്രവുമല്ല, ‘മായ’ എന്ന ഹൊറര്‍ ചിത്രത്തിന് പിന്നാലെ സമാനമായ മറ്റൊരു ചിത്രം കൂടെ നയന്‍ തിരഞ്ഞെടുത്തു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള ‘നാനും റൗഡി താന്‍’ എന്ന ചിത്രം. രണ്ടിലും ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍ അവതരിപ്പിക്കുന്നത്.

English summary : Nayanthara is on the changing spree

Comments

comments