ഡ്യൂപ്പില്ലാതെ മൈഥിലി ആക്ഷന്‍ രംഗങ്ങളില്‍വാസുദേവ്‌ സനല്‍ സംവിധാനം ചെയ്യുന്ന ‘റെഡ്‌’ എന്ന ചിത്രത്തില്‍ മൈഥിലി ആക്ഷന്‍ രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെ മൈഥിലി ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ്‌ മൈഥിലി ഫൈറ്റ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡിന്റെ ചിത്രീകരണത്തിന്‌ മുംബൈയില്‍ നിന്ന്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ കൊണ്ടുവന്നതും വാര്‍ത്തയായിരുന്നു. ദൃശ്യമികവിനായാണ്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ ഉപയോഗിക്കുന്നത്‌.

ആസിഫ്‌ അലി, ലാല്‍, മൈഥിലി എന്നീ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ടീം വീണ്ടും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും റെഡിനുണ്ട്‌. അരൂണ്‍ ഗോപിനാഥ്‌, അനീഷ്‌ ഫ്രാന്‍സിസ്‌, പ്രവീണ്‍ കുമാര്‍ എന്നിവരാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. ഒരു ദിവസം നടക്കുന്ന നാല്‌ വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ചുളള കഥയാണ്‌ റെഡ്‌.

Comments

comments