പല സ്കൈപ്പ് അക്കൗണ്ടുകള്‍‌ ഒരേ സമയം ഉപയോഗിക്കാം


Skype - Compuhow.com
പേഴ്സണല്‍, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറെ ഉപയോഗിക്കപ്പെടുന്ന സര്‍വ്വീസാണല്ലോ സ്കൈപ്പ്. ലോകമൊട്ടാകെ ഉപയോഗിക്കപ്പെടുന്ന വോയിപ് സര്‍വ്വീസുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്കൈപ്പാണ്. വിന്‍ഡോസ്, ലിനക്സ് തുടങ്ങിയവയിലും സ്മാര്‍ട്ട് ഫോണുകളിലൂം ഇത് വര്‍ക്ക് ചെയ്യും.

കംപ്യൂട്ടറിലാണ് കൂടുതലായും സ്കൈപ്പ് ഉപയോഗിക്കുന്നത്. ഒരു സമയത്ത് ഒരു സ്കൈപ്പ് അക്കൗണ്ടിലേ ലോഗിന്‍ ചെയ്യാനാവൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഇത് ചിലര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഒരേ സമയം വ്യക്തിപരമായ അക്കൗണ്ടും, ബിസിനസ് ആവശ്യത്തിനുള്ള അക്കൗണ്ടും ഉപയോഗിക്കുന്നവര്‍ക്ക് ഇത് അത്ര തൃപ്തികരമാവില്ല. അതിന് പ്രതിവിധിയായി ഒരേ സമയം ഒന്നിലധികം സ്കൈപ്പ് അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Seaside multi skype launcher.

ഈ പ്രോഗ്രാം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. റണ്‍ ചെയ്ത് ഓരോന്നായി അക്കൗണ്ടുകള്‍ ആഡ് ചെയ്ത ശേഷം എക്സിറ്റ് ചെയ്യുക.
അടുത്ത തവണ സ്കൈപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൈപ്പ് നേരിട്ട് ഓപ്പണ്‍ ചെയ്യാതെ പ്രോഗ്രാംസില്‍ നിന്ന് സ്കൈപ്പ് ലോഞ്ചര്‍ വഴി വേണം ഓപ്പണ്‍ ചെയ്യാന്‍.
അതില്‍ ഓട്ടോമാറ്റിക്കായി നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഓപ്പണാകും.

http://thesz.diecru.eu/content/seaside.php

Comments

comments