മള്‍ട്ടി ഫോക്സ് –മള്‍ട്ടിപ്പിള്‍ അക്കൗണ്ടുകള്‍ ഫയര്‍ഫോക്സില്‍


മിക്കവര്‍ക്കും പല വെബ്സര്‍വ്വീസുകളിലും ഒന്നിലേറെ അക്കൗണ്ടുകള്‍ കാണും. ജിമെയിലിലും, ഫേസ്ബക്കിലും മറ്റും. നമ്മള്‍ ഒരു അക്കൗണ്ട് ബ്രൗസറില്‍ തുറന്ന് വെച്ചിരിക്കുന്നഅവസ്ഥയില്‍ മറ്റൊന്ന് തുറക്കനാവില്ല. ചെയ്താല്‍ ആദ്യത്തേതില്‍ നിന്ന് ലോഗൗട്ടാകും. ഇതിന് പ്രതിവിധിയായി ഫയര്‍ഫോക്സ് പുറത്തിറക്കിയ എക്സ്റ്റന്‍ഷനാണ് മള്‍ട്ടി ഫോക്സ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Open in New Identity Profile എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതുവഴി പല അക്കൗണ്ടുകള്‍ ഒരേ ബ്രൗസറില്‍ ഒരേ സമയം തുറന്ന് വെയ്ക്കാനാവും. ഫയര്‍ഫോക്സില്‍ മാത്രമേ ഈ എക്സറ്റന്‍ഷന്‍ ഉപയോഗിക്കാനാവു.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments