പല ഫോര്‍മാറ്റിലുള്ള വീഡിയോകളെ ഒരുമിച്ചാക്കാം


നിരവധി വീഡിയോ ക്ലിപ്പുകളെ ഒന്നിച്ചാക്കുന്നതിന് വീഡിയോ ജോയിനറുകള്‍ ഏറെയുണ്ട്. ഇവ മിക്കവാറും ഒരേ ഫോര്‍മാറ്റുകളെയേ പിന്തുണക്കൂ. പ്രത്യേകിച്ച് എഡിറ്റിങ്ങ് പരിചയമൊന്നുമില്ലാതെ വീഡിയോകള്‍ ഇങ്ങനെ ചേര്‍ത്ത് വെച്ച് മൂവി നിര്‍‌മ്മിക്കാം.

എന്നാല്‍ പല ഫോര്‍മാറ്റുകളിലുള്ള വീഡിയോകളെ ഒരുമിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണ് Swifturn Free Video Joiner . ഇതുപയോഗിച്ച് വീഡിയോകളില്‍ നിന്ന് സൗണ്ട് ട്രാക്ക് മാത്രമായി സേവ് ചെയ്യാനും സാധിക്കും. യുട്യൂബ് പോലുള്ള സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നവര്‍ക്ക് ഇത് പ്രയോജനകരമായിരിക്കും. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളുള്ള ഈ പ്രോഗ്രാം ഫ്രീവെയറാണ്.
ഇത് സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകള്‍ – AVI, WMV, MP4, ASF, DVR-MS, MS-DVR, MOV, 3GP, 3G2, FLV, SWF, QT, RM, RMVB, MKV, AVS, M2TS, MPG, VOB, DV, M1V, M2V, DAT, AMV, DIVX, M4V, MPE, MPV, OGM
http://www.swifturn.com/videojoiner.html

Comments

comments