ഫോണിനെ ഓട്ടോമാറ്റിക്കായി സൈലന്‍റാക്കാം


Silent mode - Compuhow.com
ദേവാലയങ്ങള്‍, പൊതുവേദികള്‍ പോലുള്ള ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിതമായാണ്. ഇത്തരം സ്ഥലങ്ങളില്‍ എല്ലാവരും തന്നെ ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റിയിടാറാണ് പതിവ്. അല്ലാതിരുന്നാല്‍ അത് മറ്റുള്ളവര്‍ക്ക് വലിയ അസ്വസ്ഥതയാണുണ്ടാക്കുക.
എന്നാല്‍ മാനുവലായി ഫോണ്‍ സെറ്റിങ്ങ് മാറ്റുന്നതിന് പകരം സൈലന്റാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Mr. Silent.
നാല് തരത്തില്‍ ഇതിനെ നിയന്ത്രിക്കാനാവും.

1. ടൈം സ്ലോട്ട് – ആപ്ലിക്കേഷനില്‍ നിശ്ചിത ദിവസം, നിശ്ചിത സമയം സൈലന്‍റാകാനായി ക്രമീകരിക്കാം. ഉദാഹരണത്തിന് ഉറങ്ങാന്‍ കിടക്കുമ്പോഴും, ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴുമൊക്കെ.

2. ഇവന്‍റ് – ഫോണ്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന ഇവന്‍റുകള്‍ അനുസരിച്ച് സൈലന്‍റാക്കുന്നു.

3. കോണ്ടാക്ട് – ചില കോണ്ടാക്ടുകളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി അവയില്‍ നിന്ന് കോള്‍ വരുമ്പോള്‍ സൈലന്‍റാക്കാം.

4. ലൊക്കേഷന്‍ – ഫോണ്‍ ഏത് ലാറ്റിറ്റ്യൂഡ്, ലോങ്ങിറ്റ്യൂഡില്‍ എത്തുമ്പോള്‍ സൈലന്‍റാക്കണമെന്ന് നിശ്ചയിക്കാം.

DOWNLOAD

Comments

comments