മൂവി മിസ്റ്റേക്കുകള്‍……………!


കുറ്റം കണ്ടുപിടിക്കാന്‍ മലയാളികള്‍ക്ക് വലിയ കഴിവുണ്ടെന്നാണല്ലോ പരാതി. ഇന്നത്ത സാഹചര്യത്തില്‍ സിനിമകളെ പറ്റി നമ്മള്‍ ഏറെ കുറ്റം പറയും. എന്നാല്‍ സിനിമയിലെ രസകരമായ തകരാറുകള്‍ പലരുടെയും ഇഷ്ട വിഷയമാണ്. നസീര്‍ വെള്ള ഷര്‍ട്ടിട്ട് പുഴയില്‍ ചാടുകയും കരക്ക് കയറുമ്പോള്‍ നീല ഷര്‍ട്ടാവുകയും ചെയ്യുന്നത് പോലെ ഹോളിവുഡ് സിനിമകളുടെ ഇത്തരം രസകരമായ മിസ്‌റ്റേക്കുകള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാവുന്ന സൈറ്റാണ് http://www.moviemistakes.com/
ലോകപ്രശസ്ത സിനിമകളില്‍ നമ്മള്‍ കാണാത്ത തെറ്റുകള്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് കാണണം.

Comments

comments