ആന്‍ഡ്രോയ്ഡ് ആപ്പുകളെ എസ്.ഡി കാര്‍ഡിലേക്ക് മാറ്റാം


ആപ്ലിക്കേഷനുകളുടെ ആധിക്യം ഫോണിലെ സ്പേസ് കുറയ്ക്കാനിടയാക്കും. ഫോണിലെ ഇന്റേണല്‍ സ്റ്റോറേജ് പരിധി കടന്നാല്‍ പിന്നെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാവില്ലല്ലോ. ഇത് മറി കടക്കാനൊരു മാര്‍ഗ്ഗമാണ് ആപ്പുകളെ എസ്.ഡി കാര്‍ഡിലേക്ക് മാറ്റുന്നത്. ഇത് എളുപ്പത്തില്‍ ചെയ്യാനാവും, പക്ഷേ ചില കാര്യങ്ങള്‍ അതിന് മുമ്പ് അറിഞ്ഞിരിക്കണം.

എല്ലാ ആപ്ലിക്കേഷനുകളും എസ്.ഡി കാര്‍ഡിലേക്ക് മാറ്റാനാവില്ല. ചില ആപ്ലിക്കേഷനുകള്‍ ഫോണിന്‍റെ ഇന്റേണല്‍ സ്റ്റോറേജില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കൂ. അതുപോലെ എസ്.ഡി കാര്‍ഡില്‍ ആവശ്യത്തിന് സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക.

AppMgr III എന്ന ആപ്ലിക്കേഷനാണ് ഇങ്ങനെ ആപ്പുകളെ മൂവ് ചെയ്യാന്‍ സഹായിക്കുക. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പ് റണ്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിലവിലുള്ള സ്ഥലം മാറ്റാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളെ കാണിക്കും.

Move android apps - Compuhow.com

അപ്ലിക്കേഷന്‍ ഐക്കണ്‍ സെലക്ട് ചെയ്ത ശേഷം Move to SD card എന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇങ്ങനെ മൂവ് ചെയ്ത് പൂര്‍ത്തിയായാല്‍ നേരത്തെ ക്ലിക്ക് ചെയ്തിടത്ത് Move to device storage എന്നാവും.
പിന്നീട് എപ്പോഴെങ്കിലും പഴയപോലെ ഫോണിലേക്ക് ആപ്പിനെ തിരിച്ച് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അവിടെ ക്ലിക്ക് ചെയ്താല്‍ മതി.

DOWNLOAD

Comments

comments