മോസര്‍ബെയറിന്റെ ക്രെഡിറ്റ് കാര്‍ഡ് മോഡല്‍ പെന്‍ഡ്രൈവ്


മോസര്‍ബെയര്‍ ക്രെഡിറ്റ് കാര്‍ഡ് മോഡലിലുള്ള യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് പുറത്തിറക്കി. പേഴ്‌സുകളില്‍ ഒതുങ്ങുന്ന ഇതിന്റെ ആകൃതി ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് കമ്പനി കണക്ക് കൂട്ടുന്നു. മോസര്‍ബെയര്‍ സാപ് പെന്‍ഡഡ്രൈവ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. 4 ജിബി സ്റ്റോറേജില്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
84.15 X 52.83 mm ആണ് സൈസ്. usb 2.0 ഇന്റര്‍ഫേസ്. 10.25 ഗ്രാം മാത്രമാണ് ഭാരം.
ഇന്‍ട്രൊഡക്ടറി പ്രൈസായി 399 രൂപക്ക് ലഭിക്കുന്ന ഇതിന്റെ ശരിക്കുള്ള വില 1100 രൂപയാണ്. കമ്പനിയുടെ ഓണ്‍ലൈന്‍സ്‌റ്റോറില്‍ ഈ വിലക്ക് ലഭിക്കും.

Comments

comments