പുലിമുരുകൻ വിയറ്റ്നാമിൽ ഒരുങ്ങുന്നു


മോഹൻലാൽ നായകനാകുന്ന പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം വിയറ്റ്നാമിൽ ഷൂട്ടിങ് ആരംഭിച്ചു. മോഹന്‍ലാലും വരയന്‍ പുലിയുമായുള്ള രംഗങ്ങളാണ്
വിയറ്റ്നാമില്‍ ചിത്രീകരിക്കുന്നത്. ഉള്‍വനത്തിനുള്ളില്‍ സ്റ്റണ്ട് മാസ്റ്റർ പീറ്റര്‍ ഹെയ്ന്‍റെയും സംവിധായകൻ വൈശാഖിന്റെയും നേതൃത്വത്തിലാണ്
ചിത്രീകരണം നടക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്.

Comments

comments