2014ലെ ആദ്യ മോഹന്‍ലാല്‍ ചിത്രം ജി ഫോർ ഗോൾഡ്‌ അല്ല മിസ്റ്റർ ഫ്രോഡ്


Mohan lal first film in 2014 is Mr Fraud not G for Gold

2014 ൽ മോഹൻലാൽ ആദ്യമായി അഭിനയിക്കുക രഞ്ജിത്തിന്‍റെ ജി ഫോര്‍ ഗോള്‍ഡ് അല്ല. പകരം ബി ഉണ്ണികൃഷ്ണന്‍റെ മിസ്റ്റര്‍ ഫ്രോഡില്‍ ആയിരിക്കും അഭിനയിക്കുക. മോഹൻലാൽ – രഞ്ജിത്ത് ടീം ഒന്നിക്കുന്ന ചിത്രം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. ഉണ്ണിക്കൃഷ്ണന്‍ തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് എത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ മാസം 17 ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളില്‍ എത്തിക്കുമെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. റഷ്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലായിരിക്കും മിസ്റ്റർ ഫ്രോഡിന്റെ ചിത്രീകരണം എന്നറിയുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ ഏതാനും ദിവസത്തിനകം തീരുമാനിക്കും. മാടമ്പി, ഗ്രാൻഡ്‌ മാസ്റ്റർ എന്നീ ചിത്രങ്ങളാണ് ഇതിനുമുൻപ് മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീമിൽ നിന്ന് വന്ന ചിത്രങ്ങൾ.

English Summary : Mohan lal first film in 2014 is Mr Fraud not G for Gold

Comments

comments