മൈക്രോസോഫ്റ്റ് ട്രാന്‍സ്ലേറ്റര്‍

പലപ്പോഴും വെബ്സൈറ്റുകള്‍ കാണുമ്പോള്‍ അത് മറ്റ് ഭാഷകളില്‍, അല്ലെങ്കില്‍ സ്വന്തം ഭാഷയില്‍ കാണണമെന്ന പലര്‍ക്കും തോന്നും. ഇതിനുപയോഗിക്കാവുന്ന ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍, ബാബെല്‍ ഫിഷ് പോലുള്ള പ്രോഗ്രാമുകളുണ്ട്. ഇവ ഉപയോഗപ്പെടുത്തണമെങ്കില്‍ ട്രാന്‍സ്ലേറ്റ്‍ സൈറ്റ് തുറന്ന് യു.ആര്‍.എല്‍ പേസ്റ്റ് ചെയ്ത് നല്കണം, തുടര്‍ന്ന് പല ക്ലിക്കുകള്‍ വേണം ട്രാന്‍സ്ലേഷന്‍ നടത്താന്‍. എന്നാല്‍‌ ഒരു സിംഗിള്‍ ക്ലിക്കില്‍ ഇത് സാധ്യമായാലോ? ഇതിനുപയോഗപ്പെടുത്താവുന്ന ഒന്നാണ് മൈക്രോസോഫ്റ്റിന്റെ ട്രാന്‍സ്ലേറ്റര്‍ ബുക്ക് മാര്‍ക്ലെറ്റ്.
ഇത് ലഭിക്കാന്‍ താഴെകാണുന്ന ലിങ്കില്‍ പോയി ലാംഗ്വേജ് സെല്ക്ട് ചെയ്ത് ബുക്ക്മാര്‍ക് ലെറ്റ് ഡ്രാഗ് ചെയ്ത് നിങ്ങളുടെ ബ്രൗസറിന്റെ ബുക്ക് മാര്‍ക്ക് ബാറിലേക്കിടുക. ഇനി ഏതെങ്കിലും സൈറ്റ് തുറന്ന് ഇതില്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് കാണാന്‍ സാധിക്കും.
Download