വിന്‍ഡോസ് എക്സ്,പി, 7 എന്നിവയ്ക്കൊക്കെ ലഭ്യമാകുന്ന സെക്യൂരിറ്റി പ്രോഗ്രാമാണ് സെക്യൂരിറ്റി എസന്‍ഷ്യല്‍. ഒറിജിനല്‍ വിന്‍ഡോസ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ആന്റി വൈറസ് സുരക്ഷ ഇത് ലഭ്യമാക്കും. വന്‍കിട ആന്റി വൈറസ് പ്രോഗ്രാമുകളുടെ അടുത്ത് ചെല്ലില്ലെങ്കിലും നിരവധിയാളുകള്‍ ഈ പ്രോഗ്രാമിനെ ആശ്രയിക്കുന്നുണ്ട്.
സെക്യൂരിറ്റി എസന്‍ഷ്യല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും ഇത് റണ്‍ ചെയ്യുന്ന സമയത്ത് സിസ്റ്റം അധികമായി സ്ലോ ആവുന്നത്. ലോഡ് കൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് എസന്‍ഷ്യലിന്റെ ഉപയോഗം പരിമിതപ്പെടുത്തുക എന്നത്.
ആദ്യം സെക്യൂരിറ്റി എസന്‍ഷ്യല്‍ തുറക്കുക.
lilit cpu usage എന്നത് ഡിഫോള്‍ട്ടായി 50 ശതമാനമെന്നാവും കാണിക്കുക. അത് 10 ശതമാനമാക്കുക. ഇത് സ്കാനിങ്ങ് സമയം കൂട്ടുമെങ്കിലും റിസോഴ്സ് ഉപയോഗം കുറയ്ക്കും.
സെക്യൂരിറ്റി എസന്‍ഷ്യല്‍ റണ്‍ ചെയ്യുന്നത് not in use എന്നതിലേക്ക് മാറ്റുക.
മറ്റൊരു മാര്‍ഗ്ഗം Ctrl-Shift-Esc അടിച്ച് ടാസ്ക് മാനേജര്‍ തുറന്ന് പ്രൊസസ് ലിസ്റ്റെടുക്കുക. msseces.exe ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് മെനുവില്‍ Normalഅല്ലെങ്കില്‍ Low തെരഞ്ഞെടുക്കുക.