ആന്‍ഡ്രോയ്ഡിലെ ഡ്യൂപ്ലികേറ്റ് കോണ്ടാക്ടുകള്‍ മെര്‍ജ് ചെയ്യാം

ആന്‍ഡ്രോയ്ഡ് ഫോണില്‍ അനേകം കോണ്ടാക്ടുകള്‍ നിങ്ങള്‍ക്കുണ്ടാകും. അവ പലതും ആവര്‍ത്തിച്ച് വരാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ളവ നീക്കം ചെയ്യുകയോ മെര്‍ജ് ചെയ്യുകയോ ചെയ്യുന്നത് നല്ലതാണ്. അതിനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

Merge+ എന്ന് ആപ്ലിക്കേഷന്‍ ഈ ആവശ്യത്തിന് ഉപയോഗിക്കാം. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. ആദ്യ ഘട്ടത്തില്‍ ഇതില്‍ രണ്ട് ഒപ്ഷനുകള്‍ കാണാം. അവിടെ Find duplicatesഎന്നത് ക്ലിക്ക് ചെയ്യുക.
Duplicate contact - Compuhow.com
മെയിന്‍ സ്ക്രീനില്‍ കാണിക്കുന്നതിന് പകരം നോട്ടിഫിക്കേഷനിലാവും ഡ്യൂപ്ലിക്കേറ്റിന്‍റെ വിവരങ്ങള്‍ കാണിക്കുക.
അവിടെ ടാപ് ചെയ്ത് മെര്‍ജ് ചെയ്യേണ്ടുന്ന കോണ്ടാക്ടുകള്‍ സെലക്ട് ചെയ്ത് Merge ക്ലിക്ക് ചെയ്യുക. നിങ്ങള്‍ സെലക്ട് ചെയ്ത് കോണ്ടാക്ടുകള്‍ ഇതോടെ മെര്‍ജ് ചെയ്യപ്പെടും.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *