മെമ്മറി കാര്‍ഡ് റീഡ് ചെയ്യുന്നില്ലേ …ഇവയാവാം കാരണങ്ങള്‍ !


Memory card errors - Compuhow.com
പലപ്പോഴും മെമ്മറി കാര്‍ഡില്‍ ശേഖരിച്ച് വച്ച വിവരങ്ങള്‍ റീഡ് ചെയ്യാനാവാത്ത അവസ്ഥ ഉണ്ടാവാം. മാഗ്നറ്റിക് ഫീല്‍ഡിന് അടുത്തിരുന്നാല്‍ മെമ്മറി കാര്‍ഡ് തകരാറാവും എന്നൊരു വിശ്വാസമുണ്ടെങ്കിലും അതിന് തെളിവൊന്നുമില്ല. സാധാരണ ഗതിയില്‍ മെമ്മറി കാര്‍ഡ് റീഡ് ചെയ്യാനാവാതെ വരുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാവും?

1. തെറ്റായ ഫോര്‍മാറ്റ് – ഒരേ കാര്‍‌ഡ് തന്നെ പല ഫോണിലും, പല കാര്‍ഡ് റീഡറുകളിലും ഉപയോഗിച്ചാല്‍ ഈ പ്രശ്നമുണ്ടാകും. വേറെ ഏതെങ്കിലും ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറില്‍ ഫോര്‍മാറ്റില്‍ ചെയ്ത കാര്‍ഡുകള്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകും.

2. തെറ്റായ ഇജക്ഷന്‍ – ശരിയല്ലാത്ത വിധത്തില്‍ ഇജക്ട് ചെയ്താല്‍ മെമ്മറി കാര്‍ഡുകള്‍ തകരാറിലാവാം. ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ കാര്‍ഡ് ഫോര്‍മാറ്റ് ചെയ്താല്‍ മതിയാവും.

3. കെയ്സ് തകരാറ് – മെമ്മറി കാര്‍ഡിന്‍റെ കവറിങ്ങിലുള്ള തകരാറ് കാര്‍ഡ് റീഡിങ്ങിനെ ബാധിക്കാം.

4. കാര്‍ഡ് ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് വിവരങ്ങള്‍ എടുക്കാനാവില്ല. കാര്‍ഡിന്‍റെ ഒരു വശത്ത് ചെറിയൊരു സ്വിച്ച് ഇത് ഫ്ലിപ്പ് ചെയ്ത് ലോക്ക് ഒഴിവാക്കാനാവും.

5. കാര്‍ഡ് റീഡറിന്റെ തകരാറ് കാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് തടസമാകാം.

Comments

comments