ഗ്യാംഗസ്റ്റര്‍ – മീര ഔട്ട്…റീമ ഇന്‍

Meera out from gangester movie - Keralacinema.com
ആഷിഖ് അബുവിന്‍റെ പുതിയ മമ്മൂട്ടി ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചത് മീര ജാസ്മിനെയായിരുന്നു. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച വേഷമായിരുന്നു ഇത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് മീര ഔട്ടായതാണ് പുതിയ വാര്‍ത്ത. റീമ കല്ലിങ്കലാവും പുതിയ നായികയെന്നാണ് വാര്‍ത്തകള്‍. മമ്മൂട്ടി അധോലോകനായകനായ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിലുണ്ട്. ഒക്ടോബറില്‍ ചിത്രം ആരംഭിക്കും. മറ്റ് ഭാഷകളില്‍ അവസരങ്ങള്‍ കുറഞ്ഞ മീര ജാസ്മിന്‍ അടുത്തിടെ മലയാള ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കിലും അവയൊന്നും ശ്രദ്ധ നേടിയിട്ടില്ല. പ്രേമബന്ധം തകര്‍ന്നതിനെ തുടര്‍ന്നുള്ള നിരാശയിലായ മീര സെറ്റുകളില്‍ വൈകിയെത്തുന്നത് പതിവാണെന്നും അത് സിനിമകളുടെ ഷൂട്ടിംഗിനെ ബാധിക്കുന്നുവെന്നും നേരത്തെ തന്നെ ആരോപണങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *