ഫയര്‍ഫോക്സ് ഉപയോഗം നിയന്ത്രിക്കാം.


ബ്രൗസറില്‍ പാസ്വേഡുകള്‍ ആദ്യമായി നല്കുമ്പോള്‍ അത് സേവ് ചെയ്യണോ എന്ന് ചോദിക്കും. അത് സേവ് ചെയ്താല്‍ ബ്രൗസര്‍ ഡാറ്റാബേസില്‍ പാസ് വേഡ് ചേര്‍ക്കപ്പെടുകയും അത് പിന്നീട് തുറന്ന് കാണാനാവുകയും ചെയ്യും. മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരിത് കാണാനിടയാകും. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ഒരു മാസ്റ്റര്‍ പാസ്‍വേഡ് നല്കുക എന്നത്.

ഇത് നല്കിയ ശേഷം ഓരോ തവണയും പാസ് വേഡ് സേവ് ചെയ്യാന്‍ മാസ്റ്റര്‍ പാസ് വേഡ് നല്കണം. കൂടാതെ സേവ് ചെയ്ത പാസ് വേഡുകള്‍ കാണുന്നതിന് മാസ്റ്റര്‍ പാസ് വേഡ് എന്റര്‍ ചെയ്യുകയും വേണം.

Firefox Master password - Compuhow.com

ഇത് സെറ്റ് ചെയ്യാന്‍ Tools – Options – Security എടുത്ത് Use a Master Password ല്‍ പാസ് വേഡ് നല്കി ok ക്ലിക്ക് ചെയ്യുക.

Comments

comments